ചേരുവകൾ
- ചായപ്പൊടി - 2 ടീസ്‌പൂൺ
- പഞ്ചസാര - ആവശ്യത്തിന്
- പട്ട - 1 എണ്ണം
- ഏലയ്ക്ക - 2
- ഇഞ്ചി - 1 കഷണം
- ഗ്രാമ്പു - 3 എണ്ണം
- തുളസി - 2 എണ്ണം
- വെള്ളം - 2 കപ്പ്
- പാൽ - 1 കപ്പ്
തയ്യാറാക്കുന്ന വിധം
ചായ പാത്രത്തിൽ രണ്ടു ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിക്കാം. ഇതിലേക്ക് പട്ട, ഗ്രാമ്പു, ഇഞ്ചി, ഏലയ്ക്ക, തുളസി എന്നിവ ഇട്ട് പത്ത് മിനിറ്റ് തിളപ്പിച്ച ശേഷം ഇതിലേക്ക് ചായ പൊടി ഇട്ട് അഞ്ച് മിനിറ്റ് തിളപ്പിക്കാം.
ശേഷം ഇതിലേക്ക് കാച്ചിയ പാൽ ഒഴിച്ച് കൊടുക്കാം. ഇനി ചെറിയ തീയിൽ പത്ത് മിനിറ്റ് തിളപ്പിക്കാം. അവസാനമായി ആവശ്യത്തിന് പഞ്ചസാരയും ചേർക്കാം. ഇപ്പോൾ മസാല ചായ തയ്യാർ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: