www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1800) Idukki (1761) Mostreaded (1615) Crime (1375) National (1197) Entertainment (829) world (426) Viral (421) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രളയം കാണാനെത്തിയ മന്ത്രി വെള്ളക്കെട്ടിൽ കുടുങ്ങി; വീഡിയോ

Share it:


ഭോപ്പാൽ: പ്രളയം നാശം വിതച്ച പ്രദേശത്ത് സ്ഥിതി വിലയിരുത്താനെത്തിയ മന്ത്രി വെള്ളക്കെട്ടിൽ കുടുങ്ങി. മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലാണ് സംഭവം. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് പ്രളയജലത്താൽ ചുറ്റപ്പെട്ട കെട്ടിടത്തിന് മുകളിൽ കുടുങ്ങിയത്. 

ദുരിതമേഖലയിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ ദുരന്തനിവാരണ സേന അംഗങ്ങൾക്കൊപ്പം ബോട്ടിൽ സഞ്ചരിക്കുകയായിരിന്നു മന്ത്രി. ഇതിനിടെയാണ് വെള്ളപ്പൊക്കത്തിൽ വീടിന്‍റെ ടെറസിൽ കുടുങ്ങി പോയ ഒൻപത് പേരെ മന്ത്രി കണ്ടത്.  

ടെറസ് ഒഴികെ വീടിന്‍റെ മറ്റു ഭാഗങ്ങളെല്ലാം വെള്ളത്തിലായിരുന്നു. കനത്ത ഒഴുക്കും കാറ്റും അവഗണിച്ചു മന്ത്രിയും സംഘവും അവർക്കരികിലേക്ക് പോയി. വീടിന് അടുത്തെത്തുന്നതിന് തൊട്ടു മുമ്പ് ശക്തമായ കാറ്റിൽ മരം ഒടിഞ്ഞ് ബോട്ടിന്‍റെ എഞ്ചിൻ തകർന്നു. മന്ത്രി വിവരം അറിയിച്ചതിനെ തുടർന്ന് വ്യോമസേനയുടെ ഹെലികോപ്പ്റ്റർ സ്ഥലത്തെത്തി. മന്ത്രിയെയും വെള്ളക്കെട്ടിൽ കുടുങ്ങി പോയ ഒൻപത് പേരെയും ഹെലികോപ്പ്റ്ററിൽ രക്ഷപ്പെടുത്തുകയായിരുന്നു.

Share it:

Video

Post A Comment: