www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1991) Idukki (1918) Mostreaded (1617) Crime (1485) National (1247) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (98) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (32) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

നോക്കിയ സി20 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

Share it:


കൊച്ചി: നോക്കിയ സി20 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ച് എച്ച്എംഡി ഗ്ലോബല്‍. റിലയന്‍സ് ജിയോയുമായുള്ള പ്രത്യേക പങ്കാളിത്തത്തിലാണ് ഏറ്റവും പോപ്പുലറായ നോക്കിയ സി-സീരീസ് സ്‍മാർട്ട്ഫോണുകളുടെ ഭാഗമായ, നോക്കിയ സി20 പ്ലസ് പുറത്തിറക്കിയത്.

 

ഉപഭോക്താക്കള്‍ക്ക് ജിയോ എക്‌സ്‌ക്ല്യൂസീവ് പ്രോഗ്രാമില്‍ എൻറോൾ ചെയ്യാനുള്ള ഓഫറുമായാണ് നോക്കിയ സി-സീരീസ് എത്തുന്നത്. കൂടാതെ 10% അല്ലെങ്കില്‍ 1000 രൂപ (ഏതാണോ കുറഞ്ഞത് അത്) മുന്‍കൂര്‍ വിലയില്‍ ഇളവുണ്ടാവും. ഉത്സവ സീസണിന് മുന്നോടിയായി ജിയോ എക്‌സ്‌ക്ല്യൂസീവ് പ്രോഗ്രാമിന്‍റെ ഭാഗമായുള്ള 4000 രൂപയുടെ ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.



6.5 എച്ച്ഡി പ്ലസ് ഡിസ്പ്ലേ, രണ്ട് ദിവസത്തെ ബാറ്ററി ലൈഫ്, 1.6 ജിഗാ ഹെഡ്‌സ് ഒക്ടാ-കോര്‍ പ്രോസസര്‍, ഡ്യുവല്‍ റിയര്‍ ക്യാമറകള്‍, ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റം (ഗോ എഡിഷന്‍) തുടങ്ങിയ സവിശേഷതകളുള്ള നോക്കിയ സി20 പ്ലസ് ജോലിയിലും പഠനത്തിലും വിനോദത്തിലും ഉപഭോക്താക്കളുടെ വിശ്വസനീയ സാങ്കേതിക പങ്കാളിയായി പ്രവര്‍ത്തിക്കും. 

നോക്കിയ സ്‌മാർട്ട്ഫോണുകളുടെ എല്ലാ ഗുണനിലവാരത്തോട് ഒപ്പം ഫെയിസ്‌ അണ്‍ലോക്ക് പോലുള്ള പ്രൈവസി ഫീച്ചറുകളും പുതിയ സ്‍മാർട്ട്ഫോണിനുണ്ട്. മനോഹരമായ ഡിസൈനിലെത്തുന്ന ഫോണിന് ഒരു വര്‍ഷത്തെ റീപ്ലേസ്മെന്‍റ് ഗ്യാരന്‍റിയും കമ്പനി ഉറപ്പ് നല്‍കുന്നു. നോക്കിയ സി സീരീസില്‍ ഉള്‍പ്പെടുന്ന നോക്കിയ സി01 പ്ലസ്, നോക്കിയ സി30 എന്നിവയും ഈ ഉത്സവ സീസണില്‍ തന്നെ ഇന്ത്യന്‍ വിപണിയിലെത്തും.



സ്‍മാർട്ട്ഫോൺ അനുഭവം ജനകീയവല്‍ക്കരിക്കാനും ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ പ്രവേശനക്ഷമത സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള, പുതിയ ശ്രേണിയിലുള്ള എല്ലാ സി-സീരീസ് സ്‍മാർട്ട്ഫോണുകളും ഇന്ത്യയില്‍ അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ട്ടരാണ് എന്ന് എച്ച്എംഡി ഗ്ലോബല്‍ വൈസ് പ്രസിഡന്‍റ് സണ്‍മീത് സിങ് കൊച്ചാര്‍ പറഞ്ഞു. 

കൂടുതല്‍ കാലം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ഈടു നില്‍ക്കുമെന്ന വാഗ്‌ദാനത്തോടെ സുരക്ഷിതമായി കണക്കറ്റ് ചെയ്‌തതായി വിശ്വസിക്കാന്‍ കഴിയുന്നതും, ഇന്ത്യയിലെ തങ്ങളുടെ ആരാധകര്‍ ഇഷ്ടപ്പെടുന്നതുമായ ഫോണുകള്‍ വിതരണം ചെയ്യുന്നത് എച്ച്എംഡി ഗ്ലോബല്‍ തുടരുകയാണ് സണ്‍മീത് സിങ് കൊച്ചാര്‍ കൂട്ടി ച്ചേര്‍ത്തു. 

ഓഷ്യന്‍ ബ്ലൂ, ഡാര്‍ക്ക് ഗ്രേ നിറങ്ങളിലാണ് നോക്കിയ സി20 പ്ലസ് ഇന്ത്യയില്‍ ലഭ്യമാവുക. 2/32 ജിബി, 3/32 ജിബി വകഭേദങ്ങള്‍ യഥാക്രമം 8999 രൂപ, 9999 രൂപ വിലയില്‍ പ്രമുഖ ഓഫ്ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളിലും, ഇ-കൊമേഴ്‌സ് പ്ലാറ്റുഫോമുകളിലും കൂടാതെ നോക്കിയ.കോമിലും ലഭിക്കും.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

Share it:

business

Post A Comment:

Portable Mini Air Cooler Fan with LED Light