www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1991) Idukki (1918) Mostreaded (1617) Crime (1485) National (1247) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (98) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (32) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ബാലതാരത്തിന്‍റെ പേരിൽ അശ്ലീല സന്ദേശം; 23 കാരൻ പിടിയിൽ

Share it:



തൃശൂർ: ബാലതാരത്തിന്‍റെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി അശ്ലീല ട്രോൾ പ്രചരിപ്പിച്ചയാളെ സൈബർ സെൽ കണ്ടെത്തി അറസ്റ്റ് ചെയ്‌തു. കൊല്ലം കണ്ണനെല്ലൂര്‍ അലി മന്‍സിലില്‍ അല്‍ അമീന്‍ (23) എന്ന ആളെയാണ് പോക്‌സോ നിയമപ്രകാരം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബാലതാരത്തിന്‍റെ പേരും ഫോട്ടോയും ഉപയോഗിച്ച്‌ ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട്‌ സൃഷ്ടിച്ച് അശ്ലീല ട്രോളുകള്‍ പ്രചരിപ്പിക്കുകയാണ് പ്രതി ചെയ്തിരുന്നത്.  

ഇത് ശ്രദ്ധയിൽപ്പെട്ട സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുക്കാൻ പൊലീസിനോട് നിർദേശിക്കുകയായിരുന്നു. 2019 മുതല്‍ അല്‍ അമീന്‍ മലയാളത്തിൽ ജനപ്രിയമായ ഒരു ചാനൽ പരിപാടിയിലെ വനിതാ അഭിനേതാക്കളുടെ ചിത്രങ്ങള്‍ അശ്ലീല ട്രോളുകളോടുകൂടി നിര്‍മിച്ച്‌ ഈ അക്കൗണ്ട്‌ വഴി പ്രചരിപ്പിച്ചിരുന്നു. ഇത്‌ അയ്യായിരത്തോളം പേര്‍ ഷെയര്‍ ചെയ്‌തും ലൈക്ക്‌ ചെയ്യുകയും ചെയ്തിട്ടുണ്ട്. 

തുടക്കത്തിൽ പ്രതിയെ കണ്ടെത്താൻ പൊലീസ് ഏറെ ബുദ്ധിമുട്ടി. എന്നാൽ ഇരിങ്ങാലക്കുട സൈബര്‍ ക്രൈം പൊലീസ്‌ സ്‌റ്റേഷനിലെ വിദഗ്‌ദര്‍ ഉള്‍പ്പെടുന്ന ടീം വളരെയധികം ഡാറ്റകള്‍ അനലൈസ്‌ ചെയ്‌താണ്‌ പ്രതിയെ കുടുക്കിയത്. മറ്റൊരാളുടെ പേരിലുള്ള മൊബൈല്‍ നമ്പരാണ്‌ പ്രതി ഉപയോഗിച്ചിരുന്നത്. 

പൊലീസ് അന്വേഷണം നടക്കുന്ന വിവരം അറിഞ്ഞ് പ്രതി തുടർച്ചയായി കബളിപ്പിക്കാൻ ശ്രമിച്ചു വരികയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പ്രതി പിടിയിലായത്. അൽ അമീൻ സൃഷ്ടിച്ച അശ്ലീല ട്രോളുകൾ ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്. ഇത്തരത്തിൽ കണ്ടെത്തുവരെയും കേസിൽ പ്രതിചേര്‍ക്കുമെന്നു തൃശൂര്‍ ജില്ലാ പോലീസ്‌ മേധാവി ജി. പൂങ്കുഴലി അറിയിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light