തൊടുപുഴ: മൂലമറ്റം ജനറേറ്റിങ് സ്റ്റേഷനിലെ ആറ് ജനറേറ്ററുകളും നിർത്തിവയ്ക്കേണ്ടി വന്നതിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി. ഇന്ന് രാത്രി 7.30ഓടെയാണ് ആറ് ജനറേറ്ററുകളുടെ പ്രവർത്തനം സാങ്കേതിക കാരണങ്ങളാൽ നിർത്തിവയ്ക്കേണ്ടി വന്നത്.
ഇതോടെ സംസ്ഥാനത്ത് വൈദ്യുതി ഉൽപാദനത്തിൽ 300 മെഗാവാട്ടിന്‍റെ കുറവാണുണ്ടായത്. പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടക്കുകയാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളിലെ വൈദ്യുതി ഉൽപാദന കേന്ദ്രങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതര സംസ്ഥാനത്തു നിന്നും വൈദ്യുതി എത്തുന്നതുവരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാവും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: