ചെന്നൈ: തമിഴ്‌നാട്ടിൽ പെട്രൊൾ വില ലിറ്ററിന് മൂന്നു രൂപവരെ കുറയ്ക്കാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് വില കുറയ്ക്കാൻ തീരുമാനിച്ചതെന്ന് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ വ്യക്തമാക്കി. തീരുമാനത്തിലൂടെ 1160 കോടി രൂപയുടെ നഷ്ടം തമിഴ്‌നാടിനുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച്ച അവതരിപ്പിച്ച 2021-22 വർഷത്തേക്കുള്ള ബജറ്റിലാണ് പുതിയ പ്രഖ്യാപനം. മണ്ഡല വികസനത്തിനായുള്ള എം.എൽ.എ ഫണ്ട് മൂന്ന് കോടിയാക്കി ഉയർത്തിയിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ പ്രസവാവധി 12 മാസമായി വർധിപ്പിച്ചു. 2021 ജൂലൈ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: