www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1416) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (17) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

ഗുജറാത്തിൽ കോവിഡ് വ്യാപനത്തിനിടയാക്കിയത് മനസ്തേ ട്രംപ് പരിപാടി; കോൺഗ്രസ് കോടതിയിൽ

Share it:

അഹമ്മദാബാദ്: കോവിഡ് ക്രമാതീതമായി പടരുന്ന ഗുജറാത്തിൽ രോഗ വ്യാപനത്തിനു കാരണം ബിജെപിയാണെന്ന ആരോപണവുമായി കോൺഗ്രസ്. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും മോദിയും പങ്കെടുത്ത നമസ്തേ ട്രംപ് പരിപാടിയിലാണ് രോഗം വ്യാപകമായി പടർന്നതെന്ന ആരോപണമാണ് കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്നത്. ആയിരങ്ങൾ പങ്കെടുത്ത പരിപാടിയിൽ ഒട്ടേറെ വിദേശികൾ പങ്കെടുത്തിരുന്നു. കോവിഡ് പടരാൻ ഇത് കാരണമായെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തിൽ പ്രത്യേക സംഘത്തെ ഉപയോഗിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് കോൺഗ്രസ് പ്രസിഡന്‍റ് അമിത് ചാവ്ഡ ഹൈക്കോടതിയെ സമീപിച്ചു. അതെ സമയം ആരോപണം ഗുജറാത്ത് ബിജെപി തള്ളിയിട്ടുണ്ട്. അടിസ്ഥാന രഹിതം എന്നാണ് ഇവർ പറയുന്നത്. ലോകരൊഗ്യ സംഘടനാ കോവിഡിനെ മഹാമാരിയായി പ്രഖ്യാപിക്കുന്നതിന് മുൻപാണ് പരിപാടി നടന്നതെന്നും പരിപാടി കഴിഞ്ഞ് ഒരു മാസം കൂടി പിന്നിട്ട ശേഷമാണു രോഗം ഗുജറാത്തിൽ ആദ്യം റിപ്പോർട്ട് ചെയ്‌തതെന്നും ബിജെപി ഗുജറാത്ത് ഘടകം പറയുന്നു.

ഒരു ലക്ഷം പേരെ ഉൾകൊള്ളാൻ കഴിയുന്ന അഹമ്മദാബാദിലെ മൊട്ടെര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഫെബ്രുവരി 24 ന് നടന്ന പരിപാടിയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. മാർച്ച് 20 ന് രാജ്‌കോട്ടിലെ ഒരു യുവാവിനും സൂററ്റിലെ ഒരു യുവതിക്കുമാണ് ഗുജറാത്തിൽ കോവിഡ് ആദ്യം റിപ്പോർട്ട് ചെയ്‌തത്‌. എന്നാൽ ലോകാരോഗ്യ സംഘടനാ ജനുവരിയിൽ തന്നെ കോവിഡ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുമെന്നും ആൾക്കാർ കൂട്ടം ചേരുന്ന പരിപാടികൾ ഒഴിവാക്കാൻ ആവാശ്യപ്പെട്ടിരുന്നതായും കോൺഗ്രസ് പറയുന്നു. 

അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഇന്ത്യ സന്ദർശനത്തിന് മുൻപായി തന്നെ അനേകം വിദേശികൾ അഹമ്മദാബാദിൽ എത്തിയിരുന്നു എന്നും മെഗാ ഇവൻറ്റിൽ ഇവർ പങ്കെടുത്തത് ജനങ്ങളിലേക്ക് രോഗം പകരാൻ കാരണമായെന്നും പറഞ്ഞു. ഇരു നേതാക്കളെയും ആദരിക്കാൻ റോഡുവക്കിൽ തോളോട് തോൾ ചേർന്നു നിൽകാൻ ആയിരങ്ങളോട് പറയുകയും ചെയ്‌തു. ലക്ഷകണക്കിന് പേരാണ് സ്റ്റേഡിയത്തിലേക്ക് ബസിൽ വന്നിറങ്ങിയത്. ഇതെല്ലം വൈറസ് പടരാൻ കരണമായെന്നാണ് പറയുന്നത്.

പരിപാടി തെറ്റാണെന്ന് പറയുന്നില്ല. എന്നാൽ കുറ്റകരമായ അനാസ്ഥയായിരുന്നു എന്നും കോൺഗ്രസ് ആരോപിക്കുന്നു. കോവിഡ് ബാധയുടെ കാര്യത്തിൽ ഏറ്റവും മുന്നിലുള്ള രണ്ടു സംസ്ഥാനങ്ങളിൽ ഒന്നാണ് ഗുജറാത്ത് 6,245 രോഗികളുള്ള ഗുജറാത്തിൽ 368 ആണ് മരണം.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

National

Post A Comment: