www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1782) Idukki (1745) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷകൾ ജൂലൈ ആദ്യ വാരം

Share it:

ന്യൂഡൽഹി: ലോക് ഡൗണിനെ തുടർന്ന് മാറ്റിവച്ച സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ ജൂലൈ ആദ്യ വാരം നടത്താൻ ധാരണ. രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റിവച്ചത്. ജൂലൈ ആദ്യവാരം സിബിഎസ്ഇ പരീക്ഷകൾ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാൽ ആണ് അറിയിച്ചത്. 


പരീക്ഷയുമായി ബന്ധപ്പെട്ടുള്ള ക്രമീകരണത്തിന്‍റെ വിശദാംശങ്ങൾ സി.ബി.എസ്.ഇ പുറപ്പെടുവിക്കും. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യവ്യാപകമായി സ്കൂളുകൾ അടയ്ക്കാൻ മാർച്ച് 16ന് കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 

ഇതിനെ തുടർന്ന് സ്കൂളുകൾ അടയ്ക്കുകയും പരീക്ഷകൾ മാറ്റി വെയ്ക്കുകയുമായിരുന്നു. നിലവിലെ സാഹചര്യത്തിൽ പരീക്ഷകൾ എന്നു നടക്കുമെന്നറിയാതാത്തതിനാൽ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലായിരുന്നു. ഇതിനിടയിലാണ് പരീക്ഷ നടത്തിപ്പ് സംബന്ധിച്ച വ്യക്തത ലഭിക്കുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

National

Post A Comment: