കൊച്ചി: ദുർഖറിന്‍റെ കമ്മട്ടിപ്പാടം എന്ന ചിത്രത്തിൽ അനിതയെന്ന കഥാപാത്രത്തിലൂടെയാണ് ഷോൺ റോമി ശ്രദ്ധ നേടുന്നത്. ദുർഖറിനു പുറമേ വിനായകൻ, മണികണ്‌ഠൻ ആചാരി എന്നിവരും അഭിനയിച്ച രാജീവ് രവി ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ ദുൽഖറിന്‍റെ നായികാ കഥാപാത്രമായ അനിത എന്ന പെൺകുട്ടിയായാണ് ഷോൺ അഭിനയിച്ചത്. പിന്നീട് പൃഥ്വിരാജ്-മോഹൻലാൽ ചിത്രം ലൂസിഫറിലും ഷോൺ വേഷമിട്ടിരുന്നു.
മോഡൽ ആയ ഷോൺ തൻ്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടിയുടെ ചിത്രങ്ങൾക്ക് ഒട്ടനവധി ആരാധകരുണ്ട് സോഷ്യൽ മീഡിയയിൽ. ഇപ്പോൾ ലോക്ക് ഡൌൺ കാലത്ത് നടി പങ്കുവെച്ച ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ബിക്കിനിയിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. വീടിന്‍റെ ടെറസിന് മുകളിൽ വച്ചെടുത്ത ചിത്രമാണിത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: