www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1954) Idukki (1883) Mostreaded (1617) Crime (1475) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

15 മണിക്കൂർ നീണ്ട ഏറ്റുമുട്ടൽ; തലക്ക് 12 ലക്ഷം വിലയിട്ട ഭീകരൻ കൊല്ലപ്പെട്ടു

Share it:

ജമ്മു: തലക്ക് 12 ലക്ഷം രൂപ വിലയിട്ടിരുന്ന ഹിസ്ബുൾ ഭീകരൻ റിയാസ് നായ്‌കുവിനെ സൈന്യം വധിച്ചു. കാശ്മീരിലെ അവന്തിപ്പുരയിൽ തുടരുന്ന ഏറ്റുമുട്ടിലാണ് റിയാസ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീ‍ർ പൊലീസ് ഇയാളുടെ തലയ്ക്ക് 12 ലക്ഷം രൂപ വിലയിട്ടിരുന്നു. 2016ൽ ബുർഹാൻ വാനി കൊല്ലപ്പെട്ടതിന് ശേഷം ഹിസ്ബുളിന്‍റെ നേതൃത്ത്വത്തിലേക്കെത്തിയ ആളാണ് റിയാസ്. 15 മണിക്കൂറിലേറെയായി തുടരുന്ന ഏറ്റുമുട്ടലിൽ ഇയാളടക്കം  രണ്ട് തീവ്രവാദികളെയാണ് സുരക്ഷ സേന വധിച്ചത്. 


കഴിഞ്ഞ ദിവസം രാത്രി അവന്തിപുരയിലെ ബെയ്ഗ‍്പുരയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായി ഇന്‍റലിജൻസ് റിപ്പോ‍ർട്ടുണ്ടായിരുന്നു. തുടർന്ന് കരസേനയും ജമ്മു കശ്‌മീർ പൊലീസും സിആർപിഎഫും സംയുക്തമായി പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. മൂന്ന് തീവ്രവാദികൾ സേനയുടെ പിടിയിലായിട്ടുണ്ട്. 

കഴിഞ്ഞ രാത്രി മുതൽ അവന്തിപുരയിലെ വിവിധ മേഖലകളിലായി മൂന്ന് ഏറ്റുമുട്ടലുകളാണ് സുരക്ഷ സേന നടത്തിയത്. കശ്മീരില്‍ നിന്ന് യുവാക്കളെ ഹിസ്ബുള്‍ മുജാഹിദ്ദീനിലേക്ക് റിക്രൂട്ട് ചെയ്യുന്നവരില്‍ പ്രധാനികളില്‍ ഒരാളാണ് റിയാസ്. നേരത്തെ, ഏറ്റമുട്ടലിനിടെ ഹിസ്ബുള്‍ കമാന്‍റര്‍ റിയാസ് നയ്കൂനെ ഒരു വീടിന് മുകളില്‍ കുടുക്കിയെന്നും സുരക്ഷാ സേന വളഞ്ഞെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണത്തില്‍ നാല് ജവാന്മാർക്കും രണ്ട് നാട്ടുകാർക്കും പരുക്കേറ്റിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Mostreaded

National

Post A Comment: