www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (1954) Idukki (1883) Mostreaded (1617) Crime (1475) National (1238) Entertainment (852) Viral (444) world (444) Video (359) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) featured (27) editorial (26) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ബസ് കത്തി ക്ലീനർ മരിച്ച സംഭവം; ലോറിയിൽ നിന്നും ഇറങ്ങി ഓടിയ ആളെ കണ്ടെത്താൻ പൊലീസ്

Share it:

ഇടുക്കി: ചെളിമടയിൽ ബസ് കത്തി ക്ലീനർ മരിച്ച സംഭവത്തിൽ സമീപത്തെ ലോറിയിൽ നിന്നും ഇറങ്ങി ഓടിയെ ആളെ കണ്ടെത്താൻ പൊലീസ്. കത്തിയ ബസിന്‍റെ സമീപത്ത് പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്നും സംഭവ സമയം ഒരാൾ ഇറങ്ങി ഓടുന്നതായി സിസി ടിവി ദൃശ്യങ്ങളിലാണ് ദൃശ്യമായിരിക്കുന്നത്. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ വിശദമായ അന്വേഷണത്തിനാണ് പൊലീസ് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായിട്ടാണ് സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. ഇതിലാണ് ഒരാൾ ഓടി മറയുന്നത് ശ്രദ്ധയിൽപെട്ടിരിക്കുന്നത്. 

ഇയാൾ ആരാണെന്ന് വ്യക്തമയാട്ടില്ലെന്നും ഇയാളെ കണ്ടെത്താൻ ശ്രമം തുടരുന്നതായും പൊലീസ് വൃത്തങ്ങൾ പ്രൈംടൈം ന്യൂസിനോട് പറഞ്ഞു. തിങ്കളാഴ്ച്ച പുലർച്ചെയാണ് കുമളി ചെളിമടക്ക് സമീപം റോഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് കത്തി ക്ലീനർ ഉപ്പുകുളം സ്വദേശി രാജൻ (24) വെന്തു മരിച്ചത്. കത്തിയമർന്ന ബസിലെ ജീവനക്കാർ, രാജനുമായി ബന്ധമുള്ളവർ എന്നിവരെ ചോദ്യം ചെയ്തു വരികയാണ്. അസ്വാഭാവികമായി ഒന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഫോറൻസിക് റിപ്പോർട്ട് വന്നശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുയെന്നും പൊലീസ് അറിയിച്ചു. തീ പടർന്നത് സിഗരറ്റ് കുറ്റിയിൽ നിന്നോ, ഷോർട്ട് സർക്യൂട്ടോ ആകാമെന്നാണ് നിലവിലെ നിഗമനം. 

ഫോറൻസിക് റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്ത ലഭിക്കുകയുള്ളു. രാജന്‍റെ തലയോട്ടിലെ പൊട്ടൽ സംശയത്തിന് ഇട നൽകിയിരുന്നുവെങ്കിലും ഇത് തീപിടുത്തത്തിൽ സംഭവിച്ചതാകാമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്‌ടർമാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഡ്രൈവർ സീറ്റിനു പിന്നിൽ മൂന്നാമത് സീറ്റിനടിയിലാണ് രാജന്‍റെ മൃതദേഹം കണ്ടെത്തിയത്. പൂർണമായും കത്തിക്കരിഞ്ഞ മൃതദേഹത്തിൽ തലയോട്ടും അസ്ഥികളും മാത്രമാണ് ശേഷിച്ചിരുന്നത്. രാജൻ ഉറങ്ങാൻ കിടന്ന് മണിക്കൂറുകൾക്കകമാണ് ബസിനു തീപിടിച്ചതും കത്തിയമർന്നതും. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Post A Comment: