www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)
Sex

ഇന്ത്യയിൽ വിവാഹേതര ബന്ധത്തിൽ സ്ത്രീകൾ മുന്നിൽ; പഠന റിപ്പോർട്ട് പുറത്ത്

Share it:

മുംബൈ: വിവാഹ ബന്ധങ്ങൾക്ക് ഏറെ മൂല്യം കൽപിക്കുന്നതാണ് ഭാരതീയ സംസ്കാരം. എന്നാൽ ന്യൂജനറേഷൻ കാലത്ത് വിവാഹ ബന്ധങ്ങളിൽ വിശ്വാസ്യത നഷ്ടപ്പെടുന്നുവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇതിനിടെയാണ് ഇന്ത്യയിൽ വിവാഹേതര ബന്ധം തുടരുന്നതിൽ ഏറെയും സ്ത്രീകളാണെന്ന കണക്കും പുറത്തു വരുന്നത്. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഡേറ്റിങ് സൈറ്റായ 'ഗ്ലീഡന്‍' നടത്തിയ പഠനത്തിലാണ് ഇത്തരം ഒരു കണ്ടെത്തൽ. ഡെൽഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗലൂരു, പൂനെ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ നിന്നുള്ള ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേയ്‌ക്കൊടുവിലാണ് 'ഗ്ലീഡന്‍' തങ്ങളുടെ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.0

ഇന്ത്യയില്‍ അവിഹിതങ്ങളുടെ കാര്യത്തില്‍ പുരുഷന്മാരെക്കാള്‍ മുന്നില്‍ സ്ത്രീകളാണെന്നാണ് ഇവരുടെ പഠനം അവകാശപ്പെടുന്നത്. 53 ശതമാനം വിവാഹിതകള്‍ ഭര്‍ത്താവല്ലാത്ത പുരുഷന്മാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതായി സമ്മതിക്കുമ്പോള്‍ 43 ശതമാനം പുരുഷന്മാരാണ് സമാനമായി ഭാര്യയല്ലാത്ത സ്ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതായി സമ്മതിക്കുന്നത്.  ആകെ വിവാഹിതരായവരില്‍ സ്ത്രീകളും പുരുഷന്മാരുമടക്കം 50 ശതമാനം പേരും അവിഹിതബന്ധങ്ങളില്‍ ഏര്‍പ്പെട്ടതായി സമ്മതിക്കുന്നുണ്ടെന്നും 48 ശതമാനം പേരും ഒരേസമയം രണ്ട് പേരുമായി ബന്ധത്തിലാകുന്നത് പ്രശ്‌നമല്ലെന്ന് രേഖപ്പെടുത്തുന്നുണ്ടെന്നും പഠനം അവകാശപ്പെടുന്നു. 

ഇതില്‍ത്തന്നെ 46 ശതമാനം പേര്‍ പങ്കാളിയെ വഞ്ചിക്കുന്നത് കുറ്റമായിപ്പോലും കാണുന്നില്ലെന്നാണ് പഠനം പറയുന്നത്. പഠനം ആധികാരികമല്ലെങ്കിലും ന്യൂജനറേഷന്‍റെ ചിന്താഗതിയാണ് ഇതിലൂടെ വ്യക്തമാകുന്നത്. പാശ്ചാത്യ രാജ്യങ്ങൾക്ക് സമാനമായി ബന്ധങ്ങളെ വളച്ചൊടിക്കുന്ന തലത്തിലേക്ക് പുതിയ തലമുറ നീങ്ങുന്നുവെന്നതിന്‍റെ സൂചനകളാണ് ഈ പഠന റിപ്പോർട്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Sex

Post A Comment: