www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1770) Idukki (1739) Mostreaded (1611) Crime (1360) National (1184) Entertainment (827) Viral (419) world (418) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മരക്കാർ സിനിമ നിരോധിക്കണം; കുടുംബാംഗങ്ങൾ കോടതിയിൽ

Share it:

കൊച്ചി: മോഹൻലാൽ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന മരക്കാർ അറബിക്കടലിന്‍റെ സിംഹം കോടതി കയറുന്നു. കുഞ്ഞാലി മരക്കാർ കുടുംബാംഗങ്ങളാണ് സിനിമക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. ധീ​ര​ദേ​ശാ​ഭി​മാ​നി​യും സാ​മൂ​തി​രി രാ​ജാ​വി​ന്‍റെ പ​ട​ത്ത​ല​വ​നു​മാ​യി​രു​ന്ന കോ​ട്ട​ക്ക​ൽ "കു​ഞ്ഞാ​ലി ​മ​ര​ക്കാ​ർ നാ​ലാ​മ​ന്‍റെ ജീ​വി​ത​ ക​ഥ ആസ്‌പദമാക്കിയാണ് ചിത്രം നിർമിച്ചിട്ടുള്ളത്.

മ​ര​ക്കാ​രു​ടെ ത​ല​പ്പാ​വി​ന് താ​ഴെ നെ​റ്റി​യി​ൽ ഗ​ണ​പ​തി​യു​ടെ ചി​ഹ്നം പ​തി​ച്ച​ത് ച​രി​ത്ര യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ വ​ള​ച്ചൊ​ടി​ച്ച​താ​ണെ​ന്നും തി​ക​ഞ്ഞ സൂ​ഫി​വ​ര്യ​നും യാ​ഥാ​സ്ഥി​ക ഇസ്‌ലാമിക വി​ശ്വാ​സി​യു​മാ​യ മ​ര​ക്കാ​ർ ഒ​രി​ക്ക​ലും ഹൈന്ദവ വിശ്വാസവുമായി ബ​ന്ധ​പ്പെ​ട്ട വി​ഗ്ര​ഹ​ങ്ങ​ൾ ധ​രി​ച്ചി​ട്ടി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ൽ ച​രി​ത്ര യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ​ക്ക് നി​ര​ക്കാ​ത്ത രീ​തി​യി​ൽ സി​നി​മ പു​റ​ത്തി​റ​ങ്ങു​ന്ന​ത് സ​മൂ​ഹ​ത്തി​ൽ തി​ക​ഞ്ഞ തെ​റ്റി​ധാ​ര​ണ​ക​ളും മ​ര​ക്കാ​ർ കു​ടും​ബ വം​ശ​ത്തി​ൽ​പ്പെ​ട്ട ആ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് മ​നോ​വേ​ദ​ന ഉണ്ടാകുന്നതാണെന്നും ഹ​ർജി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സി​നി​മ​യു​ടെ പ​ര​സ്യ​ങ്ങ​ളി​ലും മ​റ്റും ഇ​തി​ന​കം ക​ണ്ട​തി​ലൂ​ടെ തി​ക​ച്ചും കെ​ട്ടി​ ച​മ​ച്ച ക​ഥ​യാ​ണ് സി​നി​മ​യാ​ക്കി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​യു​ന്നു. ലാ​ലി​ന്‍റെ മ​ക​ൻ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലാ​ണ് മ​ര​ക്കാ​രു​ടെ ചെ​റു​പ്പ​കാ​ല​ത്തെ പ്ര​ണ​യ​രം​ഗ​ങ്ങ​ളി​ലും മ​റ്റും അ​ഭി​ന​യി​ക്കു​ന്ന​ത്. ചെ​റു​പ്പ​കാ​ല നാ​യി​ക​യാ​യി സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ന്‍റെ മ​ക​ൾ ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​നു​മാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ വി​വാ​ഹം പോ​ലും ക​ഴി​ക്കാ​ത്ത മ​ര​ക്കാ​റി​നെ പ്ര​ണ​യ നാ​യ​ക​നാ​ക്കി ച​രി​ത്ര​ത്തെ വി​ക​ല​മാ​ക്കു​ക​യാ​ണ് ചി​ത്ര​ത്തി​ൽ ചെ​യ്യു​ന്ന​തെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

മ​ര​ക്കാ​ർ കു​ടും​ബ​ വം​ശ​പ​ര​മ്പ​ര​യി​ൽപെ​ട്ട കൊ​യി​ലാ​ണ്ടി ന​ടു​വ​ത്തൂ​ർ "ഫ​ല​സ്തീ​ൻ ഹൗ​സി" യിൽ ​മു​ഫീ​ദ അ​റ​ഫാ​ത്ത് മ​ര​ക്കാ​ർ ആ​ണ് ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യ പ​യ്യോ​ളി​യി​ലെ കെ.​നൂ​റു​ദ്ദീ​ൻ മുസ്‌ല്യാർ  മു​ഖേ​ന ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വി​ഷ​യം സം​ബ​ന്ധി​ച്ച് സി​നി​മ​ക്ക് യു/​എ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​രു​തെ​ന്ന് ക​ഴി​ഞ്ഞ 12 ന് ​ഫി​ലിം സെ​ൻ​സ​ർ ബോ​ർ​ഡി​ന് ഹ​ർ​ജി​ക്കാ​രി പ​രാ​തി കൊ​ടു​ത്തു​വെ​ങ്കി​ലും ബോ​ർ​ഡ് ആ​രോ​പ​ണം പ​രി​ഗ​ണി​ക്കാ​തെ ത​ള്ളു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് 26 ന് ​ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർജി ന​ൽ​കു​ന്ന​ത്. ഹ​ർജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച കോ​ട​തി പ​രാ​തി​യി​ൽ സെ​ൻ​സ​ർ ബോ​ർ​ഡ് എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചു​വെ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കേ​സ് മാ​ർ​ച്ച് നാ​ലി​ന് പ​രി​ഗ​ണി​ക്കാ​നാ​യി ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Share it:

Entertainment

Post A Comment: