www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രായം തളർത്തുന്നു; ഇന്ത്യൻ ക്രിക്കറ്റ് ടീം അടിമുടി മാറ്റത്തിന്

Share it:

മൂംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കാലത്തിനനുസരിച്ച് മാറ്റം വരുത്താനുള്ള തയ്യാറെടുപ്പിലാണ് ടീം മാനേജ്മെന്‍റ്. ഇതിനുള്ള വ്യക്തമായ സൂചന നൽകിയിരിക്കുകയാണ് നായകൻ വിരാട് കോലി.

ഇന്ത്യയുടെ പ്രധാന പേസർമാർക്ക് പ്രായം കൂടുന്നതിനാൽ പകരക്കാരെ കണ്ടെത്തണമെന്നാണ് വിരാട് കോലി പറഞ്ഞത്. ഇശാന്ത് ശർമ (32), മുഹമ്മദ് ഷമി (29), ഉമേഷ് യാദവ് (32) എന്നിവർക്ക് പ്രായമേറി വരികയാണ്. വൈകാതെ തന്നെ ഇവർക്ക് പകരക്കാരാവാൻ പറ്റുന്ന പേസർമാരെ കണ്ടെത്തേണ്ടതുണ്ടെന്നും ഇന്ത്യൻ നായകൻ വ്യക്തമാക്കി. "ഇവർക്ക് പ്രായമേറുകയാണെന്ന യാഥാർഥ്യം നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. എത്രയും പെട്ടെന്ന് പകരക്കാരെ വാർത്തെടക്കുകയും വേണം," കോലി പറഞ്ഞു.

ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലായിരിക്കും ഇനി ഇന്ത്യൻ പേസ് പടയുടെ മുന്നോട്ടുള്ള കുതിപ്പ്. ബുംറക്ക് ഇപ്പോൾ 26 വയസ്സാണുള്ളത്. ഇനിയും ഏറെ വർഷങ്ങൾ ബുംറ ഇന്ത്യൻ ബോളിംഗ് പടയ്ക്ക് കരുത്ത് പകരും. നിലവിൽ ബുംറ, ഉമേഷ്, ഇശാന്ത്, ഷമി എന്നിവരാണ് ടെസ്റ്റിൽ ഇന്ത്യയുടെ പ്രധാന പേസർമാർ. ഇശാന്തും ഉമേഷും കരിയർ തുടങ്ങിയിട്ടും ഏറെ വർഷങ്ങളായി. മുഹമ്മദ് ഷമി കുറച്ച് കാലം കൂടി ടീമിൽ തുടർന്നേക്കും.

ടീമിൽ സ്ഥാനം പിടിച്ചിരിക്കുന്ന യുവപേസർമാരിൽ നവദീപ് സെയ്‌നി ഭാവിയുള്ള ക്രിക്കറ്ററാണെന്ന് കോലി പറഞ്ഞു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലും വിരാട് കോലിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിക്കുന്ന താരമാണ് സെയ്‌നി. ശാർദൂൽ താക്കൂർ, ദീപക് ചാഹർ തുടങ്ങിയ പേസർമാരും ഈയടുത്ത് ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിധ്യമാണ്. സെയ്‌നിക്ക് പുറമെ മൂന്നോ നാലോ പേസർമാരെയും ടീം മാനേജ്മെൻറ് പകരക്കാരായി പരിഗണിക്കുന്നുണ്ടെന്ന് വിരാട് കോലി പറഞ്ഞു. "പകരക്കാരാവാൻ പറ്റുന്ന മൂന്നോ നാലോ പേർ ആരെന്ന് വ്യക്തമാവേണ്ടതുണ്ട്. വളരെ പെട്ടെന്ന് തന്നെ അത് സംഭവിച്ചെന്ന് വരില്ല. അതിന് യുവതാരങ്ങൾക്കും സമയം നൽകേണ്ടതുണ്ട്," കോലി കൂട്ടിച്ചേർത്തു. 

ഇക്കൂട്ടത്തിൽ മലയാളി താരം സന്ദീപ് വാര്യരും ഉണ്ടെന്നാണ് സൂചന. അങ്ങനെയാണെങ്കിൽ ശ്രീശാന്തിന് ശേഷം ഇന്ത്യൻ ടീമിൽ ഇടം പിടിക്കുന്ന പേസറായിരിക്കും സന്ദീപ്. രഞ്ജി ട്രോഫിയിലും കേരളത്തിന് വേണ്ടി പ്രാദേശിക ക്രിക്കറ്റിലും മികച്ച ഫോമിൽ കളിച്ചിട്ടുണ്ട് അദ്ദേഹം. ഹൈദരാബാദ് താരം മുഹമ്മദ് സിറാജ്, മധ്യപ്രദേശിൽ നിന്നുള്ള ആവേശ് ഖാൻ, ബംഗാളിൽ നിന്നുള്ള ഇഷാന്ത് പോറെൽ എന്നിവരാണ് പരിഗണിക്കപ്പെടുന്ന മറ്റ് താരങ്ങളെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

sports

Post A Comment: