www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

16 വർഷത്തെ സൗഹൃദം പ്രണയമായി; രഞ്ജിനി ഹരിദാസിന്‍റെ വെളിപ്പെടുത്തൽ

Share it:


കൊച്ചി: അവതാരികയായും നടിയായും ബിഗ് ബോസ് താരമായും ശ്രദ്ധ നേടിയ താരമാണ് രഞ്ജിനി ഹരിദാസ്. പ്രായം കൂടുന്നുണ്ടെങ്കിലും നടി എന്തേ വിവാഹം കഴിക്കാത്തത് എന്ന ചോദ്യം എല്ലാ മേഖലയിൽ നിന്നും രഞ്ജിനി കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ തന്‍റെ വിവാഹത്തെ കുറിച്ചും പ്രണയത്തെകുറിച്ചും മനസു തുറക്കുകയാണ് രഞ്ജിനി. 

കഴിഞ്ഞ വാലന്‍റൈന്‍സ് ദിനത്തില്‍ രഞ്ജിനി പങ്കുവെച്ച ഫോട്ടോയും അതിന് നല്‍കിയ ക്യാപ്ഷനും കണ്ടതോടെ താരം പ്രണയത്തില്‍ ആണെന്നും ഉടന്‍ വിവാഹം ഉണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

ഇതിനോടുള്ള പ്രതികരണമാണ് ഒരു അഭിമുഖത്തിൽ താരം നടത്തിയിരിക്കുന്നത്. പതിനാറ് വര്‍ഷത്തോളമായി അടുത്ത് പരിചയമുള്ള ശരത്താണ് കാമുകനെന്നും രഞ്ജിനി പറയുന്നു. 

രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ

ഞാനിപ്പോള്‍ പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്‍റെ ആദ്യത്തെ പ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തൊക്കെയോ കാരണങ്ങളാല്‍ ഒന്നും സക്സസ് ആയില്ല.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പ്രണയസന്ദേശം ശരത്തിനുള്ളതാണ്. പതിനാറ് വര്‍ഷത്തോളമായിട്ടുള്ള എന്‍റെ സുഹൃത്താണ് ശരത്. പക്ഷേ പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം.

ആള്‍ വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷന്‍ഷിപ്പിലും. രണ്ട് പേരും സിംഗിളായതും ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്ന് എനിക്ക് അറിയില്ല.


കല്യാണം കഴിക്കാം എന്നൊരു ലീഗല്‍ കോണ്‍ട്രാക്ട് ഞാന്‍ വെക്കാറില്ല, വിവാഹം കഴിച്ചാല്‍ പ്രഷര്‍ കൂടും. എന്നെകുറിച്ച് എനിക്ക് നന്നായി അറിയാം, എനിക്ക് നല്ല ഈഗോ ഉണ്ട്, മാത്രമല്ല ഞാന്‍ നല്ല ദേഷ്യക്കാരി കൂടിയാണ്, എന്‍റെ ഈഗോ എന്‍റെ കൂടെ നില്‍ക്കുന്ന ആളിനും പകരാനുള്ള ചാന്‍സ് ഉണ്ട്, ഞാന്‍ എല്ലാവരെയും ഒരുപോലെ ട്രീറ്റ് ചെയ്യാറുണ്ട്, അത് എല്ലാവര്ക്കും ഇഷ്ടപ്പെടില്ല, പിന്നെ ഇന്ന് കാണുന്ന പോലെ ആയിരിക്കില്ല നാളെ ആളുകള്‍. അതുകൊണ്ടാണ് വിവാഹം കഴിക്കാന്‍ ഞാന്‍ തീരുമാനിക്കാത്തത് എന്ന് താരം പറയുന്നു

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9

Share it:

Entertainment

Gossip

Post A Comment: