രാത്രിയിൽ എന്തോ അനക്കം കേട്ട് എഴുന്നേറ്റ 51 കാരി കണ്ടത് കിടപ്പുമുറിയിൽ ഉഗ്ര വിഷമുള്ള രാജവെമ്പാലയെ. തായ്‌ലൻഡിലെ ചന്ദാബുരിയിലാണ് സംഭവം നടന്നത്. സുപിസാറാ സിരിവിസുത് എന്ന സ്ത്രീയാണ് കിടപ്പുമുറിയിൽ രാജവെമ്പാലയെ കണ്ടത്. മുറിയിലൂടെ ഇഴഞ്ഞു നീങ്ങിയ പാമ്പ് അലമാരയ്ക്കടിയിലേക്ക് കയറുകയായിരുന്നു.
പുറത്തേക്ക് നീണ്ടു കിടന്ന വാലിന് കടുത്ത തവിട്ടു നിറമായിരുന്നു. അതുകൊണ്ട് തന്നെ മുറിയിൽ എത്തിയത് കടുത്ത വിഷമുള്ള രാജവെമ്പാല ആണെന്ന് ഇവർ മനസിലാക്കി. ഉടൻ തന്നെ മുറിക്ക് പുറത്തു കടന്ന ഇവർ ഭർത്താവിനെ വിളിച്ച് ഉണർത്തി കാര്യങ്ങൾ പറഞ്ഞു. ഇദ്ദേഹം ഉടൻ തന്നെ സുരക്ഷാ വിഭാഗത്തിനെ വിവരം അറിയിച്ചു.
ഉടൻ തന്നെ സംഭവ സ്ഥലത്തു എത്തിയ ഇവരാണ് മുറിയിലെ അലമാരയ്ക്ക് ഇടയിൽ പതുങ്ങിയിരുന്ന രാജവെമ്പാലയെ പിടികൂടിയത്. പിടികൂടിയ രാജവെമ്പാലയെ പരിശോധിച്ച ശേഷം ഇതിനെ വലിയ ബോക്‌സിനുള്ളിൽ ആക്കി. പാമ്പിനെ പിന്നീട് വനത്തിനുള്ളിൽ തുറന്നു വിടാനാണ് തീരുമാനം എന്നും ഇവർ വ്യക്തമാക്കി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: