ലൈവ് പ്രോഗ്രാമിനിടെ ഉറങ്ങിയാൽ മാനക്കേടുമാത്രമായിരിക്കും ലഭിക്കുന്ന പ്രതിഫലം. എന്നാൽ ഇത്തരത്തിൽ ഒരു ലൈവ് ഉറക്കത്തിലൂടെ യുവതിയെ തേടിയെത്തിയത് മഹാഭാഗ്യമാണ്. തായ്‌വാനിൽ നിന്നുള്ള ഒരു യുവതിയാണ് ലൈവ് സ്ട്രീമിങ്ങിനിടെ ഉറങ്ങി വീണത്. ലൈവ് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ട്വിച്ചിലൂടെ വീഡിയോ പങ്കുവയ്ക്കുന്നതിനിടെ അബദ്ധത്തിൽ ഉറങ്ങി പോവുകയായിരുന്നു.
പക്ഷേ, ക്യാമറയ്ക്ക് മുന്നിൽ സംഭവിച്ച ഈ അബദ്ധം നിമിഷങ്ങൾക്കകം വൈറലായി. ഉറക്കം ഉണർന്ന ശേഷം വീഡിയോ പരിശോധിച്ച യുവതി അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. 2000 ന്യൂ തായ്‌വാൻ ഡോളറാണ് (5,249 രൂപ) ഒറ്റ ഉറക്കത്തിലൂടെ അവർ സമ്പാദിച്ചത്. താൻ വിധേയയായ സൗന്ദര്യ ശസ്ത്രക്രിയകളെ കുറിച്ചുള്ള വീഡിയോകളാണ് സാധാരണയായി ഇവർ പങ്കുവച്ചിരുന്നത്.
വളരെ ചുരുങ്ങിയ സമയം കൊണ്ട് ഏറെ ആരാധകരെയും ഇവർ നേടിയെടുത്തിരുന്നു. താൻ കഷ്ടപ്പെട്ട് നിർമിച്ച മറ്റു വീഡിയോകളേക്കാൾ കൂടുതൽ പണം അബദ്ധത്തിൽ ഉറങ്ങിയതിലൂടെ ലഭിച്ചു എന്ന് യുവതി പറയുന്നു. അതുമാത്രമല്ല ഫോളോവേഴ്സിന്‍റെ എണ്ണത്തിലും കാര്യമായ വർധനവ് ഒറ്റരാത്രികൊണ്ട് ഉണ്ടായിട്ടുണ്ട്. 11,000 ആളുകളാണ് ഉറക്കം കണ്ടത്. എന്നാൽ യാതൊരു ബുദ്ധിമുട്ടുകളും അറിയാതെ ഇത്രയധികം പണം നേടിയതിൽ അസൂയപ്പെടുന്നവരുമുണ്ട് എന്ന് യുവതി പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9
Post A Comment: