ന്യൂഡെൽഹി: ടേക്ക് ഓഫീനു തൊട്ടുമുമ്പ് കോവിഡ് പോസിറ്റീവാണെന്ന് വെളിപ്പെടുത്തി യാത്രക്കാരൻ. ഇതോടെ വിമാനം തിരിച്ചു വിളിച്ചു. ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്ന് പുനെയിലേക്ക് ടേക്ക് ഓഫിനൊരുങ്ങിയ ഇൻഡിഗോ 6ഇ-286 വിമാനത്തിലെ യാത്രക്കാരനാണ് ടേക്കോഫിന് തൊട്ടമുമ്പ് വിമാനജീവനക്കാരേയും യാത്രക്കാരേയും ഒരുപോലെ ഞെട്ടിച്ച വെളിപ്പെടുത്തൽ നടത്തിയത്.
താൻ കോവിഡ് പോസിറ്റീവാണെന്ന് തെളിയിക്കുന്ന രേഖകളും ഇയാൾ കാബിൻ ക്രൂവിന് കൈമാറി. ഇതോടെ പൈലറ്റ് വിവരം വിമാനത്തവാളത്തിലെ കണ്ട്രോളറെ അറിയിക്കുകയായിരുന്നു.
തുടർന്ന് യാത്രക്കാരെ ഇറക്കിയ ശേഷം ഇയാളെ ദക്ഷിണ ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് സീറ്റുകൾ അണുവിമുക്തമാക്കുകയും സീറ്റ് കവറുകൾ മാറ്റുകയും ചെയ്തതിന് ശേഷമാണ് വിമാനം വീണ്ടും ടേക്ക് ഓഫിന് തയ്യാറായത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9
Post A Comment: