www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോ‌ക്‌പിറ്റിൽ പൈലറ്റിനു നേരെ പൂച്ചയുടെ ആക്രമണം; വിമാനം അടിയന്തിരമായി താഴെയിറക്കി

Share it:


യാത്രക്കിടെ വിമാനത്തിന്‍റെ കോക്‌പിറ്റിൽ കടന്നു കയറിയ പൂച്ച പൈലറ്റിനെയും ജീവനക്കാരെയും ആക്രമിച്ചു. ടാർകോ ഏവിയേഷന്‍റെ വിമാനത്തിനുള്ളിലായിരുന്നു അസാധാരണ സംഭവങ്ങൾ. പൂച്ചക്കു മുമ്പിൽ മുട്ടു മടക്കിയ പൈലറ്റ് വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ഖത്തറില്‍ നിന്നുള്ള വിമാനമാണ് സുഡാന്‍ തലസ്ഥാനമായ കാര്‍ട്ടൂമിലേക്ക് തിരിച്ചിറക്കിയത്.  

കോക്‌പിറ്റില്‍ അതിക്രമിച്ച് കയറിയ പൂച്ച പൈലറ്റിനേയും ക്രൂവിനേയും അക്രമിക്കുകയായിരുന്നു. ബുധനാഴ്ച കാര്‍ട്ടൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറന്നുയര്‍ന്ന് അരമണിക്കൂര്‍ പിന്നിട്ടപ്പോഴാണ് കോക്പിറ്റില്‍ അപ്രതീക്ഷിതമായി പൂച്ചയുടെ കടന്നു കയറ്റം. പൂച്ച പൈലറ്റിനെ അക്രമിക്കാൻ തുടങ്ങിയതോടെ വിമാനത്തിന്‍റെ നിയന്ത്രണം നഷ്‌ടമാകുമെന്ന അവസ്ഥയായി. 

പുച്ചയെ പിടികൂടാനുളള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് വിമാനം അടിയന്തിരമായി തിരിച്ചിറക്കാന്‍ പൈലറ്റ് നിര്‍ബന്ധിതമായത്. തുടര്‍ന്ന് കാര്‍ട്ടൂമിലേക്ക് തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിനുള്ളില്‍ പൂച്ച എങ്ങനെ കടന്നുകയറി എന്നത് വ്യക്തമല്ല.

 ക്ലീനിങ്ങിനായി വിമാനം നിർത്തിയിട്ടിരിക്കവെ പൂച്ച ഉള്ളിൽ കയറിയതാകാമെന്നാണ് കരുതുന്നത്. വിമാനം പറന്നുയര്‍ന്നതോടെ പരിചിതമല്ലാത്ത സാഹചര്യത്തില്‍ പൂച്ച അക്രമാസക്തമാകുകയും പൈലറ്റിനെ ആക്രമിക്കുകയും ചെയ്തതാകാം എന്നാണ് അനുമാനം. സംഭവത്തില്‍ ടാര്‍കോ ഏവിയേഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9

Share it:

Viral

Post A Comment: