ആഗ്ര: താജ്‌മഹലിനു ബോംബ് ഭീഷണിയുണ്ടെന്ന വ്യാജ സന്ദേശം അയച്ച യുവാവ് അറസ്റ്റിൽ. ഫരീദാബാദ് സ്വദേശിയാണ് അറസ്റ്റിലായിരിക്കുന്നത്. ഇന്ന് രാവിലെയാണ് താജ്‌മഹൽ പരിസരത്ത് ബോംബ് കുഴിച്ചിട്ടുണ്ടെന്നും ഏത് നിമിഷവും പൊട്ടിത്തെറിക്കുമെന്നും ഫോണിലൂടെ ഭീഷണി ഉയർന്നത്.
ഉത്തർപ്രദേശ് പൊലീസിന് ലഭിച്ച സന്ദേശത്തെ തുടർന്ന് താജ്മഹലിൽ നിന്ന് സന്ദർശകരെ ഒഴിപ്പിക്കുകയും താത്കാലികമായി അടക്കുകയും ചെയ്തിരുന്നു. പിടികൂടിയ ആളുടെ മാനസികനില തകരാറിലാണെന്നാണ് പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഇയാൾ വിളിച്ച ഫോണും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9
Post A Comment: