www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1416) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (17) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

മനുഷ്യന്‍റെ വയറികത്തുള്ളത് 70,000ത്തോളം വിചിത്ര വൈറസുകൾ; പുതിയ പഠനം

Share it:


കോവിഡ് വ്യാപനത്തിനു പിന്നാലെ വൈറസ് എന്നു കേട്ടാൽ തന്നെ മനുഷ്യൻ ഒന്ന് പേടിക്കും. എന്നാൽ നമ്മുടെ വയറിനുള്ളിൽ മാത്രം 70,000 വൈറസുകൾ ഉണ്ടെന്ന് കേട്ടാലോ.. സംഭവം സത്യമാണ്. പുതിയ പഠനങ്ങളിലാണ് വയറിനുള്ളിലെ ഈ വൈറസിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വരുന്നത്.

ഇവയുടെ ദൗത്യം എന്താണെന്നോ ഇവ കാരണം എന്തൊക്കെ അസുഖങ്ങളുണ്ടാവുമെന്നോ എന്നതിനേ കുറിച്ചുള്ള വിവരങ്ങളെല്ലാം ഇപ്പോഴും അജ്ഞാതമാണ്. നമ്മുടെ ദഹന വ്യവസ്ഥയോട് ചേര്‍ന്ന് കാണപ്പെടുന്ന നിരവധി സൂക്ഷ്‌മജീവികളുണ്ട്. കഴിക്കുന്ന ഭക്ഷണം കൃത്യമായി ദഹിക്കുന്നതില്‍ അടക്കം ഇവയ്ക്കുള്ള പങ്ക് വലുതാണ്. എന്നാല്‍, ഇവയുടെ സന്തുലനത്തില്‍ മാറ്റം വന്നാല്‍ പല അസുഖങ്ങള്‍ക്കും അത് ഇടയാക്കും. കരള്‍ രോഗങ്ങളും പൊണ്ണത്തടിയും അലർജിയും ഒക്കെയാണ് ഇവയുടെ പരിണിത ഫലം. 

ഇന്നും ശാസ്ത്രലോകത്തിന് ശരീരത്തിനകത്തെ സൂക്ഷ്‌മാണു വ്യവസ്ഥയെ കുറിച്ച് വലിയ അറിവില്ലെന്ന സൂചന നല്‍കുന്നതാണ് പുതിയ കണ്ടെത്തല്‍. ബാക്റ്റീരിയകളും വൈറസുകളും അടങ്ങുന്നതാണ് ദഹനവ്യവസ്ഥക്കകത്തെ സൂഷ്മാണുക്കള്‍. കണ്ടെത്താന്‍ എളുപ്പമാണെന്നതുകൊണ്ട് തന്നെ നേരത്തെ കുടലിനകത്തെ സൂഷ്മാണുക്കളില്‍ മാത്രമായിരുന്നു മുന്‍ പഠനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പുതിയ പഠനത്തില്‍ ഗവേഷകര്‍ മെറ്റജെനോമിക്‌സ് എന്ന സാങ്കേതികവിദ്യയാണ് പുതിയ വൈറസുകളെ തിരിച്ചറിയുന്നതിന് ഉപയോഗിച്ചിരിക്കുന്നത്.

സൂഷ്മാണുക്കളുടെ കൂട്ടത്തില്‍ നിന്നും അവയുടെ ജനിതകഘടന തിരിച്ചറിയുകയും അതുപയോഗിച്ച് പ്രത്യേകം വിഭാഗങ്ങളെ തിരിച്ചറിയുകയുമായിരുന്നു ചെയ്‌തത്‌. പഠനത്തിനായി 28 രാജ്യങ്ങളില്‍ നിന്നായി 28,000 സൂഷ്മാണു സാംപിളുകള്‍ ഗവേഷകര്‍ ശേഖരിക്കുകയും ചെയ്‌തു. 

ഇതില്‍ നിന്നാണ് 1,40,000 വിവിധ വിഭാഗത്തില്‍ പെട്ട വൈറസുകള്‍ മനുഷ്യന്‍റെ വയറ്റിലുണ്ടാകുമെന്ന് കണ്ടെത്തിയത്. അതേസമയം ഒരു മനുഷ്യന്‍റെ ഉദരത്തില്‍ മാത്രം ഇത്രയേറെ വൈറസ് വൈവിധ്യം കണ്ടെത്താനാവില്ലെന്നും ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ജേണല്‍ സെല്ലിലാണ് ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9

Share it:

Health

Post A Comment: