www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1762) Idukki (1731) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സായാഹ്ന സവാരിക്കിറങ്ങിയ വിദേശ വനിതകളോട് ലൈംഗികാതിക്രമം

Share it:

തിരുവനന്തപുരം: സായാഹ്ന സവാരിക്കിറങ്ങിയ വിദേശ വനിതകൾക്ക് നേരെ മദ്യപ സംഘത്തിന്‍റെ ലൈംഗികാതിക്രമ ശ്രമം. വർക്കല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് തിങ്കളാഴ്ച്ച സംഭവം നടന്നത്. യു.കെ, ഫ്രാൻസ് സ്വദേശിനികളായ യുവതികളാണ് അതിക്രമത്തിന് ഇരയായത്. ഇവർ വർക്കല പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി.  

പ്രതികൾക്കായി അന്വേഷണം തുടങ്ങിയെന്ന് വർക്കല പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് അതിക്രമം. വർക്കല പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയതായിരുന്നു യുവതികൾ. കഴിഞ്ഞ നാല് മാസമായി വർക്കലയിലെ ഹോം സ്റ്റേയിൽ താമസിക്കുകയാണ് ഇവർ.

ഇവർക്കൊപ്പം മുംബൈ സ്വദേശിയായ യുവതിയും ഉണ്ട്. മുംബൈ സ്വദേശിക്കെതിരെ നേരത്തെയും അതിക്രമം നടന്നിട്ടുള്ളതായി പരാതിയിൽ പറയുന്നു. പ്രതികൾ മദ്യപിച്ചിരുന്നതായി പരാതിയിൽ പറയുന്നു. ഇവർ യുവതികളോട് അസഭ്യം പറയുകയും ശരീരത്തിൽ തട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. 

ടൂറിസം രംഗത്ത് വിദേശികളുടെ സുരക്ഷിതത്വം എന്ന നിലയിൽ ഏറെ ഗുരുതര സ്വഭാവമുള്ള സംഭവമാണിത്. ഇതിനെ ഗൗരവത്തോടെ തന്നെ കാണുമെന്നും പ്രതികളെ ഉടൻ തിരിച്ചറിയാനാകുമെന്നും വർക്കല പൊലീസ് പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp

Share it:

Kerala

Post A Comment: