www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1788) Idukki (1750) Mostreaded (1612) Crime (1369) National (1189) Entertainment (828) world (421) Viral (419) Video (351) Health (196) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കി വീണ്ടും കുലുങ്ങി

Share it:



ഇടുക്കി: ജില്ലയുടെ ഹൈറേഞ്ച് മേഖലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച്ച രാത്രി ഒൻപതിനു ശേഷമായിരുന്നു പലയിടങ്ങളിലും ഇടിമുഴക്കത്തിനു സമാനമായ ശബ്ദത്തോടെ ഭൂമി കുലുങ്ങിയത്. ചിലയിടങ്ങളിൽ ഏറെ നേരം പ്രകമ്പനം നിന്നതായും പറയപ്പെടുന്നു. 

മഴയും ഇടിമുഴക്കവും ഉണ്ടായിരുന്നതിനാൽ മിക്കവരും ഭൂചലനം തിരിച്ചറിഞ്ഞില്ല. കുമളി, വണ്ടിപ്പെരിയാർ പ്രദേശത്ത് വീടുകൾക്ക് കുലുക്കം സംഭവിച്ചതായി റിപ്പോർട്ടുണ്ട്. കെട്ടിടങ്ങളുടെ ജനാലകളും വാതിലുകളും കുലുങ്ങിയതായി ആളുകൾ പറയുന്നു. 

അണക്കര, പുറ്റടി, ചക്കുപള്ളം എന്നിവിടങ്ങളിൽ വലിയ ശബ്ദം കേട്ടതായും ആളുകൾ പറയുന്നുണ്ട്. നടന്നത് ഭൂചലനമാണോയെന്ന് ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം മഴക്കാലം ശക്തിപ്പെടുന്നതിനുമുമ്പേ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:

Idukki

Mostreaded

Post A Comment: