ഉദുമ: കാസർകോട് കടയിൽ സാധനം വാങ്ങാനെത്തിയ 13 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ കടയുടമ അടക്കം മൂന്ന് പേർ റിമാൻഡിൽ. പ്രദേശവാസികളാണ് മറ്റു രണ്ടു പേരും. ഉളിയത്തടുക്കയിലാണ് നാട്ടുകാരെ പോലും ഞെട്ടിച്ച പീഡനം നടന്നത്. പ്രതികൾക്കെതിരെ പൊലീസ് അഞ്ച് കേസുകൾ ചുമത്തിയിട്ടുണ്ട്.
കുട്ടിയിപ്പോൾ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ്. റിമാൻഡിലായ മൂന്നു പേരെ കൂടാതെ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്‌തു വരികയാണ്. ഒരാഴ്ച്ച മുമ്പായിരുന്നു പീഡനം ഉണ്ടായത്. കുട്ടി സാധനങ്ങൾ വാങ്ങാൻ പോകുന്ന കടക്കാനാണ് പീഡിപ്പിച്ച ഒരാൾ.
ഇവർ കുട്ടിയെ മറ്റിടങ്ങളിൽ കൊണ്ടുപോയും ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ചൈൽഡ് ലൈന്‍റെ ഹെൽപ് ലൈൻ നമ്പരിലേക്ക് ഒരു പൊതുപ്രവർത്തകൻ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ പീഡന വിവരം പുറത്തു വന്നത്.
തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം പൊലീസിനു കൈമാറുകയായിരുന്നു. കുട്ടി പീഡനത്തിനിരയാകുന്നത് അയൽക്കാരോ ബന്ധുക്കളോ പോലും അറിഞ്ഞിരുന്നില്ലെന്നതാണ് ഞെട്ടിക്കുന്ന സംഭവം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp
Post A Comment: