www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2017) Idukki (1932) Mostreaded (1617) Crime (1494) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിന് 11.9 കോടി; ക്രിസ്റ്റ്യാനോ വേറെ ലെവലാണ്

Share it:

നേട്ടങ്ങളുടെ പട്ടികയിൽ മുൻ പന്തിയിലാണ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോക ഫുട്‌ബോളിലെ വിലയേറിയ താരം എന്നതിനു പുറമേ ഇപ്പോൾ ഇൻസ്റ്റഗ്രാമിലെയും വിലകൂടിയ താരമായി ക്രിസ്റ്റ്യാനോ മാറിയിരിക്കുകയാണ്. സോഷ്യൽമീഡിയ മാർക്കറ്റിങ് കമ്പനിയായ ഹോപ്പർ എച്ച്ക്യൂ ആണ് ഇൻസ്റ്റഗ്രാമിലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ടത്.

ഡബ്ല്യൂഡബ്ല്യൂഇ താരവും ഹോളിവുഡ് നടനുമായ ഡ്വെയ്ൻ ജോൺസണെ പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ പട്ടികയിൽ ഒന്നാമത്തെത്തിയത്. ഇൻസ്റ്റഗ്രാമിൽ ഓരോ സ്പോൺസേർഡ് പോസ്റ്റിനും ക്രിസ്റ്റ്യാനോയ്ക്ക് 11.9 കോടി രൂപയെങ്കിലും ലഭിക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്. 11 കോടിയാണ് ഡ്വെയൻ ജോൺസണിന് ഒരു പോസ്റ്റിന് ലഭിക്കുന്നത്. 

ഇൻസ്റ്റഗ്രാമിൽ 308 മില്യൺ ഫോളോവേഴ്‌സാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഉള്ളത്. ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള താരവും ക്രിസ്റ്റ്യാനോ തന്നെയാണ്. പോപ് ഗായിക അരിയാന ഗ്രാൻഡെ, കൈലി കോസ്മെറ്റിക്സിന്‍റെ സ്ഥാപകയും ഉടമയുമായ കൈലി ജെന്നെർ, ടൈലർ സ്വിഫ്റ്റ്, എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്. 

പട്ടികയിൽ ആദ്യ ഇരുപതിൽ സ്ഥാനം നേടിയ ഏക ഇന്ത്യൻ താരം വിരാട് കോലിയാണ്. അഞ്ച് കോടിയാണ് ഒരു സ്പോൺസേർഡ് പോസ്റ്റിനു കോലിയുടെ പ്രതിഫലം.19-ാം സ്ഥാനത്താണ് കോലി. .27-ാം സ്ഥാനത്ത് നടി പ്രിയങ്ക ചോപ്രയും ഇടം നേടിയിട്ടുണ്ട്. മൂന്ന് കോടിയാണ് ഇൻസ്റ്റഗ്രാമിൽ പ്രിയങ്കയുടെ പ്രതിഫലം. ലയണൽ മെസി പട്ടികയിൽ ഏഴാമതാണ്. 224 മില്യൺ ഫോളോവേഴ്സാണ് മെസിക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. ഏകദേശം പതിനൊന്ന് ലക്ഷം മെസിക്കും ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

sports

Post A Comment:

Portable Mini Air Cooler Fan with LED Light