www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഷെൽറ്റർ ഹോമിൽ 11 കാരനെതിരെ ലൈംഗികാതിക്രമം; 17 വയസുകാർ പിടിയിൽ

Share it:



ന്യൂഡെൽഹി: ഷെൽറ്റർ ഹോമിൽ 11 വയസുകാരനു നേരെ അന്തേവാസികളായ കുട്ടികളുടെ ലൈംഗികാതിക്രമം. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളാണ് 11 കാരനെ ഉപദ്രവിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. 17 വയസുകാരായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷെൽറ്റർ ഹോം അധികൃതർ നൽകിയ പരാതിയിലാണ് പൊലീസിന്‍റെ നടപടി.  

യു.പി. സ്വദേശിയായ കുട്ടിക്കാണ് പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്. കഴിഞ്ഞ വർഷം വീട്ടിൽ നിന്നും ഇറങ്ങിപ്പോന്ന കുട്ടിയെ ഒരു സന്നദ്ധ സംഘടനയാണ് ഡെൽഹിയിലെ ഷെൽറ്റർ ഹോമിൽ എത്തിച്ചത്. ജൂൺ 28നാണ് കുട്ടിക്ക് നേരെ 17 കാരായ രണ്ട് പേർ ലൈംഗികാതിക്രമം നടത്തിയത്. 

ബഹളം ഉണ്ടാക്കാൻ ശ്രമിച്ച കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. സ്ഥാപനത്തിന്‍റെ ശുചിമുറിയിൽ വച്ചും 17 കാരൻ കുട്ടിയെ പീഡിപ്പിച്ചു. സ്ഥാപനത്തിലെ കെയർ ടേക്കറോട് സംഭവം പറഞ്ഞതോടെയാണ് വിവരം പുറത്തു വരുന്നത്. കുട്ടിയെ മറ്റൊരു ഷെൽറ്റർ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. പ്രകൃതി വിരുദ്ധ പീഡനത്തിനുള്ള സെക്ഷൻ 377 അനുസരിച്ചും പോക്സോ വകുപ്പുകൾ ചുമത്തിയുമാണ് കേസെടുത്തിരിക്കുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Crime

Post A Comment: