www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2019) Idukki (1932) Mostreaded (1617) Crime (1494) National (1254) Entertainment (855) world (450) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (144) sports (141) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

എട്ട് കുട്ടികളെ ജനിപ്പിച്ച പിതാവിന് പത്ത് ലക്ഷം രൂപ പിഴയിട്ട് ചൈന

Share it:



ബീജിങ്: എട്ട് കുട്ടികളുണ്ടായതിന്‍റെ പേരിൽ കുടുംബ നാഥന് പത്ത് ലക്ഷത്തിലേറെ രൂപ പിഴ വിധിച്ച് സർക്കാർ. ചൈനയിലാണ് സംഭവം. ജനസംഖ്യ കൂടുതലായ രാജ്യത്ത് ഒരു കുടുംബത്തിൽ മൂന്നു കുട്ടികളിൽ കൂടുതൽ അരുതെന്നാണ് നിയമം. ഇത് ലംഘിച്ചതിനാണ് സിചുവാൻ പ്രവിശ്യയിലെ കർഷകനായ അന്യൂ സ്വദേശിയായ ലിയുവിന് സർക്കാർ പിഴ ശിക്ഷ വിധിച്ചത്.  

90,000 യുവാന്‍ (10,38,664 രൂപ) ആണ് പിഴയായി ഒടുക്കേണ്ടത്. രണ്ട്​ ആണ്‍കുട്ടികളുണ്ടാകാന്‍ കാത്തിരുന്നതാണ്​ ലിയുവിന്​​ വിനയായത്​. രണ്ടാമത്തെ ആണ്‍കുട്ടി പിറക്കു​മ്പോഴേക്ക്​ മൊത്തം കുട്ടികളുടെ എണ്ണം എട്ടിലെത്തിയിരുന്നു. വിവരമറിഞ്ഞ അധികൃതര്‍ ആദ്യം 26 ലക്ഷം യുവാന്‍​ (മൂന്നു കോടി രൂപ) ശിക്ഷ വിധിച്ചിരുന്നു​. ​എന്നാല്‍, വാതിലുകള്‍ നിരന്തരം കയറിയിറങ്ങളിയതിനൊടുവില്‍ തുക കുറച്ച്‌​ 10 ലക്ഷമാക്കുകയായിരുന്നു.

ആദ്യ ഭാര്യയില്‍ ഇയാള്‍ക്ക്​ അഞ്ച്​ പെണ്‍കുട്ടികളുണ്ടായിരുന്നത്​. അതുകഴിഞ്ഞ്​ 2006, 2010 വര്‍ഷങ്ങളില്‍ രണ്ട്​ ആണ്‍കുട്ടികളും ജനിച്ചു. അതിനിടെ, ഒരു പെണ്‍കുട്ടിയെ ദത്തുനല്‍കുകയും ചെയ്​തു. 2016 ആകുമ്പോഴേക്ക്​ എട്ടു കുട്ടികളുടെ അമ്മയായ ഭാര്യയെ വിവാഹ മോചനം നടത്തി രണ്ടാമതൊരാളെ വിവാഹം ചെയ്​തു. 

കുട്ടികളും പുതിയ ഭാര്യയുമായി സന്തോഷ പൂര്‍വം കഴിയുന്നതിനിടെയാണ്​ പിഴ ലഭിക്കുന്നത്​. ചൈനയിലെ നിയ​മപ്രകാരം മൂന്നു കുട്ടികളില്‍ കൂടുതല്‍ പാടില്ല. 2019ലാണ്​ ലിയുവിനെതിരെ മൂന്നു കോടി രൂപ പിഴയിട്ടത്​. അത്രയും തുക ഒടുക്കാന്‍ വകുപ്പില്ലെന്നു കണ്ട്​​ ഒടുവില്‍ ഇളവ്​ അനുവദിക്കുകയായിരുന്നു​. കുടുംബം പട്ടിണിയിലാകാതെ പിഴ ഒടുക്കാനുള്ള ശ്രമത്തിലാണ്​ ലിയു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

Share it:

world

Post A Comment:

Portable Mini Air Cooler Fan with LED Light