കണ്ണൂർ: ഒൻപതു വയസുകാരിയെ അമ്മ കൊലപ്പെടുത്തിയത് കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് പൊലീസ്. ചാലാട് കുഴിക്കുന്നിലെ അവന്തികയാണ് മരിച്ചത്. കുട്ടിയുടെ അമ്മ വാഹിദയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. കേസിൽ വാഹിദ പൊലീസ് കസ്റ്റഡിയിലാണ്. കുഴിക്കുന്നിലെ രാജേഷ്-വാഹിദ ദമ്പതികളുടെ മകളായിരുന്നു അവന്തിക. കഴുത്തുഞെരിച്ചാണ് അവന്തികയെ അമ്മ വാഹിദ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്.
രാജേഷിന്‍റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തു വന്നത്. ഞായറാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്. മകളെ കൊലപ്പെടുത്തി ജീവനൊടുക്കാനായിരുന്നു വാഹിദയുടെ ശ്രമം. ഇവർക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും വിവരമുണ്ട്.
സംഭവം നടക്കുന്നതിനു മുമ്പ് ദമ്പതികൾ തമ്മിൽ കലഹം ഉണ്ടായിരുന്നു. ഇതിനു ശേഷം പുറത്തു പോയ ഭർത്താവ് തിരിച്ചെത്തിയപ്പോൾ വാഹിദ വാതിൽ തുറന്നില്ല. അയൽവാസികളെ വിളിച്ചു കൂട്ടി വാതിൽ തുറന്നപ്പോഴാണ് മകളെ അബോധാവസ്ഥയിൽ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. കഴുത്തു ഞെരിച്ചായിരുന്നു കൊലപാതകമെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: