ലണ്ടൻ: പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ 40 കാരന്‍റെ ലിംഗത്തിന് ഒടിവ് സംഭവിച്ചതായി റിപ്പോർട്ട്. ലോകത്ത് ഇത്തരം ഒരു സംഭവം ആദ്യമാണെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ സംഭവത്തിൽ ചികിത്സ നടത്തിയ യൂറോളജിസ്റ്റുകളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്‌തു. ബ്രിട്ടീഷ് സ്വദേശിയായ 40കാരനിലാണ് ഇത്തരം ഒരു സംഭവം ഉണ്ടായത്.
ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ പെരിനിയത്തില്‍ (യോനിക്കും മലദ്വാരത്തിനും ഇടയിലെ ഭാഗം) കുടുങ്ങിയതാണ് പൊട്ടൽ സംഭവിക്കാൻ കാരണമായതായി ഡോക്‌ടർമാർ പറയുന്നത്. ലിംഗത്തിനുള്ളിൽ ലംബമായ രീതിയിലാണ് ഒടിവ് സംഭവിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമമായ ഗിസ്‌മോഡോയാണ് ബ്രിട്ടീഷ് മെഡിക്കൽ ജേർണലിനെ ഉദ്ധരിച്ച് വാർത്ത പുറത്തു വിട്ടത്.
ലൈംഗിക ബന്ധത്തിനിടെ ഉദ്ധാരണം ക്രമേണ കുറഞ്ഞു വരികയും പിന്നീട് ലിഗം വീർക്കാൻ തുടങ്ങുകയും ചെയ്‌തതോടെയാണ് അസ്വാഭാവികമായി എന്തോ സംഭവിച്ചതായി യുവാവിനു തോന്നിയത്. തുടർന്ന് യുവാവ് ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. എംആര്‍ഐ സ്‌കാനിങ്ങിലാണ് ലംബമായി ലിംഗത്തിന് മൂന്ന് സെന്‍റിമീറ്റര്‍ നീളത്തില്‍ പൊട്ടലുണ്ടെന്ന് വ്യക്തമായത്.
പിന്നീട് ശസ്ത്രക്രിയക്ക് വിധേയനാക്കി. എല്ലുകളില്ലാത്ത അവയവമായതിനാല്‍ ലിംഗത്തിലെ പൊട്ടല്‍ അപൂര്‍വമാണ്. ഉദ്ധാരണസമയത്ത് ചുറ്റുമുള്ള സംരക്ഷണപാളി അസാധാരണമായി വളയുമ്പോഴാണ് ഒടിവ് സംഭവിക്കുന്നത്. നേരത്തെയും ഇത്തരം സംഭവങ്ങളുണ്ടായിരുന്നെങ്കിലും അതെല്ലാം തിരശ്ചീനമായിട്ടായിരുന്നു. അപകടമുണ്ടാകുമ്പോള്‍ ശബ്ദം അറിയുകയും ഉടനെ ഉദ്ധാരണം നഷ്ടപ്പെടുകയും ചെയ്യും.
ഈ കേസില്‍ അതുണ്ടായില്ല. ശസ്ത്രക്രിയ കഴിഞ്ഞ് ആറുമാസത്തിന് ശേഷം യുവാവിന് ഉദ്ധാരണ ശേഷി തിരിച്ചുകിട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവം നടന്ന് ആറ് മാസത്തിനു ശേഷം പൂർണ സുഖം പ്രാപിച്ച 40 കാരന് പങ്കാളിയുമായി സംതൃപ്തമായി ലൈംഗിക ബന്ധത്തിലേർപ്പെടാനും കഴിഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ലിംഗത്തിൽ പ്രത്യക്ഷമായ പാടുകളോ, വളവോ ഉണ്ടായിട്ടില്ല.
അതേസമയം, ലിംഗത്തിന് ഒടിവ് സംഭവിക്കുന്ന കേസുകളില്‍ 88.5 ശതമാനവും ലൈംഗികബന്ധത്തിനിടെയാണ് ഉണ്ടാകാറുള്ളതെന്ന് യൂറോളജിസ്റ്റുകൾ പറയുന്നു. ഇതിനുപുറമേ സ്വയംഭോഗം ചെയ്യുന്നതിനിടെയോ ചില ഉറക്കരീതികള്‍ കാരണമോ ഒടിവ് സംഭവിക്കാം. ഇംഗ്ലണ്ടിലെ യോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോളജിസ്റ്റും സർജനുമായ ജേണല്‍ റൈറ്റർ സാം ഹ്യൂസ് പറയുന്നത് ഇങ്ങനെ- ചില പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഇത് വ്യക്തിപരമോ ലജ്ജാകരമോ ആയ പ്രശ്നമാണ്, അവർ ഉടൻ തന്നെ വൈദ്യോപദേശം തേടുന്നില്ല.
എന്നാൽ ഇത്തരമൊരു അപകടം സംഭവിച്ചാൽ അവരെ വളരെ വേഗം ഒരു ശസ്ത്രക്രിയാ റൂമിലേക്ക് എത്തിക്കേണ്ടതുണ്ട്, സാധാരണയായി ആറ് മണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ വേണ്ടിവരും. ഒടിവ് പരിഹരിക്കുന്നതിന് കാലതാമസമുണ്ടെങ്കിൽ, ഭാവിയിൽ ഉദ്ധാരണം ഇല്ലായ്മ അടക്കമുള്ള ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: