www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്‌തനാർബുദം പുരുഷൻമാരിലും; ലക്ഷണങ്ങൾ ഇവയൊക്കെ

Share it:

സ്‌തനാർബുദം എന്നു കേൾക്കുമ്പോൾ സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യമാണെന്നാണ് പൊതുവിലുള്ള ധാരണ. എന്നാൽ സ്ത്രീകളിൽ മാത്രമല്ല, പുരുഷൻമാരിലും സ്‌ത‌നാർബുദത്തിനു സാദ്യതയുണ്ടെന്നാണ് ആരോഹ്യ വിദഗ്ദർ പറയുന്നത്. സ്ത്രീകളെപ്പോലെ തന്നെയാണ് പുരുഷൻമാരിലും സ്‌തനാർബുദം കണ്ടു വരുന്നത്. 

സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ പുരുഷന്മാരിൽ വളരെ ചെറിയ അളവിൽ സ്‌തനകല (ബ്രെസ്റ്റ് ടിഷ്യു) കളുണ്ട്. എന്നാൽ മറ്റേതൊരു അവയവത്തിലും എന്ന പോലെ അവിടെയും ക്യാൻസര്‍ വരാമത്രേ. പുരുഷന്മാരിലെ സ്‌ത‌നാർബുദത്തെക്കുറിച്ച് എച്ച്.സി.ജി ആശുപത്രികളിലെ സീനിയർ മെഡിക്കൽ ഗൈനക്കോളജിസ്റ്റ് ഡോ. രാധേശ്യം നായിക് പറയുന്നത് ഇങ്ങനെ.  

സ്‌തനാർബുദത്തിന്‍റെ എല്ലാ കേസുകളും എടുത്താല്‍ ഒരു ശതമാനം പുരുഷന്മാരിലേ ഇതു സംഭവിക്കുന്നുള്ളൂ. പക്ഷേ, ഈ ഒരു ശതമാനം പേർക്ക് പോലും ഗുരുതരമായ ചികിത്സ നടത്തേണ്ടത് ആവശ്യമാണ്. അല്ലെങ്കിൽ ജീവൻ അപകടത്തിലായേക്കാം. സ്‌തനഭാഗത്തെ (ബ്രസ്റ്റ് റീജിയണ്‍) മുഴകള്‍, അസാധാരണമായ വളർച്ച, അൾസർ, ദുർഗന്ധം എന്നിവയാണ് പുരുഷന്മാരിലുണ്ടാകുന്ന സ്‌ത‌നാർബുദത്തിന്‍റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് വളരെ നല്ലതാണ്.

പാരമ്പര്യം ഘടകമല്ലെങ്കിലും കുടുംബത്തില്‍ ആര്‍ക്കെങ്കിലും സ്‌തനാർബുദത്തിന്‍റെ ഹിസ്റ്ററി ഉണ്ടെങ്കില്‍ അത് അർഥമാക്കുന്നത് മറ്റുള്ളവരിലും അത് വരാം എന്നുള്ള സാധ്യതയാണ്. ഒരാളുടെ അമ്മയ്ക്ക് സ്തനാർബുദം ഉണ്ടെങ്കിൽ അയാള്‍ക്ക് ക്യാൻസർ വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്. 


എന്നാൽ  പുരുഷന്മാരിൽ സ്‌തനാർബുദം വരാനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം പറയുന്നു. സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലായതിനാൽ ബി.ആർ.സി.എ മ്യൂട്ടേഷന്‍ പോസിറ്റീവ് ആയ എല്ലാവരും തന്നെ ജാഗ്രത പാലിക്കണം. ഈ മ്യൂട്ടേഷന്‍ രക്തപരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാകൂ, ഇത് അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. 

40നും 60നും ഇടയിൽ പ്രായമുള്ള മധ്യവയസ്കരിലാണ് സ്‌തനാർബുദ സാധ്യത കൂടുതലായി നടക്കുന്നത്. ഗൈനക്കോമാസ്റ്റിയ, അതായത് പുരുഷന്മാരിലെ സ്‌ത‌നഗ്രന്ഥി (ബ്രസ്റ്റ് ഗ്ലാന്‍ഡ്) ടിഷ്യൂകളുടെ വർധനവ് ഈ പ്രായ പരിധിയിൽ വളരെ സാധാരണമാണ്.

 

കൂടാതെ, കുടുംബത്തിലെ സ്തനാർബുദത്തിന്‍റെ ഹിസ്റ്ററി, അമിതവണ്ണം, മോശം ജീവിതശൈലി എന്നിവയും ക്യാൻസർ കോശങ്ങളെ ഉണ്ടാകുന്നതിനുള്ള കാരണങ്ങളാണെന്ന് പറയപ്പെടുന്നു. ടിഷ്യു ചുരുങ്ങുന്നതിനെ തുടര്‍ന്നുള്ള കീമോതെറാപ്പി, ക്യാൻസർ ടിഷ്യു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യൽ, ഹോർമോൺ തെറാപ്പി ഉപയോഗിച്ച് റേഡിയേഷൻ തെറാപ്പി എന്നിവയാണ് ചികിത്സാ രീതികള്‍. കൃത്യമായ ഇടവേളകളിൽ ഫോളോ - അപ്പുകൾ നടത്തണം. ഇത് ചികിത്സിച്ച് ഭേദമാക്കാൻ കഴിയും.

അസുഖങ്ങൾ ഒഴിവാക്കാനുള്ള താക്കോലെന്നത് ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരുക എന്നതാണ്‌. നേരത്തെയുള്ള രോഗനിർണയം പുരുഷ സ്‌ത‌നാർബുദ രോഗികളുടെ ജീവിതവും ആരോഗ്യവും സംരക്ഷിക്കും. അവയവങ്ങളിൽ വലുതോ ചെറുതോ ആയ എന്തെങ്കിലും മാറ്റം കണ്ടാല്‍, മെഡിക്കൽ സ്റ്റോറുകളിലേക്ക് ഓടിച്ചെന്ന് ഏതെങ്കിലും മരുന്ന് വാങ്ങി കഴിക്കുന്നതിനേക്കാൾ ഒരു ഡോക്ടറെ കണ്ട് ആധികാരികമായി ചികിത്സിക്കുന്നതാണ് അഭികാമ്യമായിട്ടുള്ളത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Health

Post A Comment: