ഇടുക്കി: ഏലത്തോട്ടത്തിലെ മരത്തിന്‍റെ കൊമ്പ് വെട്ടിമാറ്റുന്നതിനിടെ ഇരുമ്പ് ഏണി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു. വണ്ടൻമേട് വാഴവീട്ടിൽ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. മേവാഴവീട് സ്വദേശിയായ മഹാലിംഗം - വീരലക്ഷ്മി ദമ്പതികളുടെ മകൻ മദൻകുമാറാ (18)ണ് മരിച്ചത്.
ഇവിടെ ഏലത്തോട്ടത്തിലെ മരത്തിന്‍റെ കൊമ്പ് വെട്ടിമാറ്റുകയായിരുന്നു മദൻകുമാർ. ഇതിനിടെ ഇരുമ്പ് ഏണി 11 കെവി ലൈനിൽ മുട്ടുകയായിരുന്നു. ഷോക്കേറ്റ് തെറിച്ചു വീണ മദൻകുമാറിനെ തൊഴിലാളികളും സമീപവാസികളും ചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സഹോദരൻ ഭരത്ത് മഹാലിംഗം. വണ്ടൻമേട് പൊലീസ് മേൽനടപടി സ്വീകരിച്ചു. സംസ്കാരം പോസ്റ്റ് മോർട്ടത്തിനു ശേഷം ശനിയാഴ്ച്ച നടത്തും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: