www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1861) Idukki (1799) Mostreaded (1616) Crime (1418) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (17) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

അടിച്ചാൽ തിരിച്ചടിക്കും; വിവാഹ വേഷത്തിൽ വധുവിന്‍റെ ആയോധന കല

Share it:



ചെന്നൈ: വിവാഹ വേഷം അണിഞ്ഞാൽ പിന്നെ ഇടം വലം തിരിയാൻ പോലും പറ്റാറില്ലെന്നാണ് നാട്ടിലെ സ്ത്രീകളുടെ കമന്‍റ്. എന്നാൽ വിവാഹ വേഷത്തിൽ ആയോധന കല പ്രദർശിപ്പിക്കുന്നതോ.. തമിഴ്നാട്ടിലെ തൂത്തുകുടി ജില്ലയിൽ നിന്നാണ് ഇത്തരം ഒരു വീഡിയോ പുറത്തു വന്നത്. പരമ്പരാഗത ആയോധനകലകൾ അവതരിപ്പിച്ചുകൊണ്ടാണ് വധു ശ്രദ്ധ നേടിയത്. 

തിരുക്കൊളൂർ ഗ്രാമത്തിലെ പി. നിഷയാണ് ഈ വീഡിയോയിലെ താരം. വിവാഹ ഹാരം അണിഞ്ഞ നിഷ ആദ്യം ഉറുമി വീശുന്നതാണ് വീഡിയോയിലുള്ളത്. പിന്നാലെ ചിലമ്പാട്ടവും കാണാം. സ്വയം പ്രതിരോധം എല്ലാ പെൺകുട്ടികളും പഠിച്ചിരിക്കണമെന്ന സന്ദേശം നൽകുന്നതിനാണ് വിവാഹ ദിനത്തിൽ നിഷ ഇത്തരമൊരു അഭ്യാസ പ്രകടനം അവതരിപ്പിച്ചത്. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു.

നിഷ മാത്രമല്ല, നിഷയുടെ സുഹൃത്തുക്കളും ഗ്രാമവാസികള്‍ക്കായി 90 മിനിറ്റോളം ആയോധനകല അവതരിപ്പിച്ചു.സ്ത്രീധനത്തിന്‍റെ പേരിൽ മർദനമേൽക്കേണ്ടി വരുന്ന, അല്ലെങ്കിൽ മറ്റ് അതിക്രമങ്ങൾക്ക് ഇരയാകുന്ന ഒരുപാട് സ്ത്രീകൾ നമ്മുടെ നാട്ടിലുണ്ട്. സ്വയം പ്രതിരോധത്തിനായി ആയോധന കലകൾ പഠിക്കേണ്ടതിന്‍റെ ആവശ്യത്തെക്കുറിച്ച് ബോധവൽക്കരിക്കുകയായിരുന്നു ഇരുപത്തിരണ്ടുകാരിയായ നിഷയുടെ ലക്ഷ്യം. 

ബികോം ബിരുദധാരിയായ നിഷയ്ക്ക് പൊലീസ് ഓഫീസറാകണമെന്നാണ് ആഗ്രഹം. കളരിപ്പയറ്റ് അടക്കമുള്ള അഭ്യാസ മുറകൾ മൂന്ന് വർഷം മുൻപുമുതലാണ് നിഷ അഭ്യസിക്കാൻ തുടങ്ങിയത്. പിന്തുണയുമായി അഛൻ പെരുമാളും അമ്മ മണിയും ഒപ്പമുണ്ട്. 2020ല്‍ ചിലമ്പാട്ട മത്സരത്തിൽ ഒന്നാം സമ്മാനവും തിരുപ്പൂരിൽ നടന്ന സംസ്ഥാനതല മത്സരത്തിൽ മൂന്നാം സമ്മാനവും നിഷ സ്വന്തമാക്കിയിട്ടുണ്ട്. സ്വയം പ്രതിരോധത്തെ കുറിച്ച് പെൺകുട്ടികളെ ബോധവൽക്കരിക്കാനാണ് ഭാര്യ തന്നോട് ആലോചിച്ച് ഇത്തരമൊരു പ്രദർശനം നടത്തിയതെന്ന് ഭർത്താവ് രാജ്കുമാര്‍ മോസസ് പറഞ്ഞു.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Video

Post A Comment: