മലയാളികൾ എത്താത്ത നാട് ലോകത്തില്ലെന്നാണ് വെപ്പ്. സോഷ്യൽ മീഡിയയിലും ഈ പാരമ്പര്യം സൂക്ഷിക്കുന്നവരാണ് മലയാളികൾ. ഇംഗ്ലീഷ് പോൺ താരത്തിന്‍റെ സോഷ്യൽ മീഡിയ പേജിൽ കമന്‍റുകൾ കൊണ്ട് ശ്രദ്ധ നേടുകയാണ് മലയാളികൾ. സംഭവം കഴിഞ്ഞ ദിവസം നടന്ന യൂറോ കപ്പ് ജർമനി- ഇംഗ്ലണ്ട് ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ടാണ്. മത്സരത്തിൽ ഇംഗ്ലണ്ട് ജയിച്ചാൽ വസ്ത്രമുരിയും എന്നായിരുന്നു ഇംഗ്ലീഷ് പോൺ താരം ആസ്ഡ്രിഡ് വെറ്റിന്‍റെ വാക്ക്.
ഇംഗ്ലീഷ് ലീഗിൽ ചെൽസിയുടെ കടുത്ത ആരാധികയായ ഇവർ യൂറോയിലെ ഇംഗ്ലണ്ടിന്‍റെ എല്ലാ മത്സരങ്ങളിലും കാണിയായി എത്തിയിരുന്നു. മത്സരത്തിന് തൊട്ടുമുമ്പാണ് താരം വെല്ലുവിളി നടത്തിയത്. ട്വിറ്ററിലൂടെയാണ് താൻ നഗ്നയായെത്തുമെന്ന് വാഗ്ദാനം ചെയ്തത്. മത്സരത്തിൽ ഇംഗ്ലണ്ട് ജർമമനിയെ തോൽപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ആസ്ട്രിഡ് വെറ്റിന്‍റെ ഇൻസ്റ്റഗ്രാം പേജിൽ ആരാധകർ ഇരച്ചു കയറി.
വാക്ക് പാലിക്കണമെന്നായിരുന്നു ആവശ്യം. മലയാളികൾ അടക്കം കമന്‍റുകൾ ചെയ്തു. ഇതോടെ തന്‍റെ ഇൻസ്റ്റഗ്രാമിനിതെന്ത് പറ്റി എന്ന് ചോദിച്ച് ആസ്ട്രിഡ് വെറ്റ് സ്ക്രീൻഷോട്ടും ട്വിറ്ററിലൂടെ പങ്കുവച്ചു. എന്നാൽ കുറച്ചു സമയത്തിന് ശേഷം ട്വിറ്ററിലൂടെ ആസ്‍ട്രിഡ് വെറ്റ് വാക്കുപാലിച്ചിരിക്കുകയാണ്. വെബ്ലി സ്റ്റേഡിയത്തിന് മുന്നിൽ ടോപ്‍ലെസായി നിൽക്കുന്ന ഫോട്ടോയാണ് ഇവർ പങ്കുവച്ചത്.
ഫോട്ടോയ്ക്ക് താഴെയും മലയാളികളാണ് കമന്‍റുകളുമായി നിറഞ്ഞത്. പറഞ്ഞ വാക്ക് പാലിച്ച ചേച്ചിയാണ് ഞങ്ങളുടെ ഹീറോ, പെർഫക്ട് ഓക്കെ, മച്ചാനെ ഇതു പോരേ അളിയാ, ബ്ലാസ്റ്റേഴ്സിന്‍റെ കളി നടക്കുമ്പോൾ കൊച്ചിയിലോട്ട് വാ എന്ന് തുടങ്ങുന്നു മലയാളത്തിലുള്ള കമന്‍റുകൾ. എന്തായാലും മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഈ സ്നേഹത്തിന് താരം നന്ദി പറഞ്ഞിട്ടുണ്ട്. Ukraine we’re coming for you 👀🇺🇦 pic.twitter.com/AOJEYpviSi
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: