ബംഗളൂരു: കമിതാക്കളുടെ സ്വകാര്യ നിമിഷങ്ങൾ ഒളിഞ്ഞിരുന്ന് വീഡിയോയിലാക്കി ഭീഷണിപ്പെടുത്തിയതിനു പിന്നാലെ യുവാവ് ജീവനൊടുക്കി. ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി സപ്ലൈ കോർപറേഷനിലെ കരാർ തൊഴിലാളിയായ ജൂനിയർ അസിസ്റ്റന്‍റ് സുപ്രീതിനെയാണ് ഹോട്ടൽ മുറിയിൽ വിഷം കഴിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്.
പ്രായപൂർത്തിയാകാത്ത നാല് പേരാണ് ഇവരുടെ സ്വകാര്യ നിമിഷങ്ങൾ ഒളിഞ്ഞിരുന്ന് വീഡിയോയിൽ പകർത്തിയത്. തുടർന്ന് പണം ആവശ്യപ്പെട്ട് യുവാവിനെ ബന്ധപ്പെടുകയായിരുന്നു. 5000 രൂപ നൽകിയെങ്കിലും തുടർന്ന് വീണ്ടും പണം ആവശ്യപ്പെട്ട് ഇവർ ബന്ധപ്പെട്ടു. പണം നൽകിയില്ലെങ്കിൽ വീഡിയോ പുറത്തു വിടുമെന്നായിരുന്നു ഭീഷണി. ഇതിനു പിന്നാലെയാണ്
32 കാരൻ സുപ്രീത് ജീവനൊടുക്കിയത്. പ്രായപൂർത്തിയാകാത്ത നാലുപേർ ചേർന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന സുപ്രീതിന്‍റെ കുറിപ്പ് പൊലീസ് കണ്ടെടുത്തു. നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹോട്ടലിൽ മുറി ബുക്ക് ചെയ്ത ശേഷമായിരുന്നു സുപ്രീത് ജീവനൊടുക്കിയത്. രാത്രി ഒരു മണിയോടെ മുറിയിൽ നിന്ന് വെള്ളം വരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
വാതിൽ മുട്ടിയിട്ടും തുറക്കാത്തതിനെ തുടർന്ന് ജീവനക്കാർ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് അകത്ത് കടക്കുകയായിരുന്നു. അപ്പോൾ ശുചിമുറിയിൽ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു സുപ്രീത്. വിഷം കഴിച്ചതിന് ശേഷം ശുചിമുറിയിൽ പോയതാകാമെന്നും അവിടെയെത്തി പെപ്പ് അടക്കുന്നതിന് മുമ്പ് കുഴഞ്ഞുവീണിരിക്കാമെന്നുമാണ് പൊലീസ് പറയുന്നത്.
പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തത്. പ്രായപൂർത്തിയാകാത്ത നാലുപേരുടെ പേരുകൾ ആത്മഹത്യ കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു. കാമുകിയുമായുള്ള ലൈംഗിക വിഡിയോകൾ പണം നൽകിയില്ലെങ്കിൽ പുറത്തുവിടുമെന്ന് ഇവർ സുപ്രീതിനെ ഭീഷണിപ്പെടുത്തിയിരുന്നു.
അർസികേരയിലെ യുവതിയുടെ താമസ സ്ഥലത്തു വച്ചാണ് സംഭവങ്ങൾ ഉണ്ടായത്. സുപ്രീത് കാമുകിയെ കാണാനായി താമസ സ്ഥലത്തെത്തിയിരുന്നു. കാമുകിയുടെ അയൽവാസികളായിരുന്നു കൗമാരക്കാരായ നാല് പേർ. പരസ്‌രം കണ്ട ഇരുവരും ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കുട്ടികൾ വീഡിയോയിൽ പകർത്തുകയായിരുന്നു. തുടർന്നായിരുന്നു ഭീഷണി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: