www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പൗരത്വ ബില്ല് ചർച്ച ചെയ്‌ത് 'നിയോഗം'; മാമുക്കോയ നായകനാകുന്ന സിനിമ ഹൈറേഞ്ചില്‍ നിന്ന്

Share it:


കട്ടപ്പന: പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ശക്തമായ പ്രമേയവുമായി നിയോഗമെന്ന സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി. ഹംസധ്വനി ഫിലിംസിന്‍റെ ബാനറില്‍ അനീഷ് വര്‍മയും ശിവകുമാര്‍ അദിതി ബില്‍ഡേഴ്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയില്‍ മാമുക്കോയ നായക  കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  

കട്ടപ്പനയിലും അയ്യപ്പന്‍ കോവിലിലുമായി ചിത്രീകരിചിരിക്കുന്ന നിയോഗത്തിന്‍റെ കഥയും സംവിധാനവും അനീഷ് വര്‍മയാണ്. നൃത്തം ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ ജയാ ശിവകുമാറും മകള്‍ അദിതി ശിവകുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ ശരണ്‍ പുതുമന, കൃഷ്‌ണകുമാരി, സൂര്യലാല്‍ കട്ടപ്പന,  നന്ദന്‍ മേനോന്‍, മധു തച്ചന്‍പാറ, കെ.പി പീറ്റര്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. 

തിരക്കഥ, സംഭാഷണം-ഗോകുല്‍നാഥ്, ക്യാമറ-ടി.എസ് ബാബു, സഹ സംവിധാനം-മോഹന്‍സി നീലമംഗലം, സംഗീതം-സ്റ്റില്‍ജു അര്‍ജുന്‍. പത്ത് ദിവസംകൊണ്ട് ചിത്രീകരണം പൂര്‍ത്തിയായ സിനിമ പ്രമേയം കൊണ്ട് ഏറെ ചര്‍ച്ചചെയ്യപ്പെടുമെന്ന് നടന്‍മാരായ  മാമുക്കോയ, ശരണ്‍ പുതുമന എന്നിവര്‍ പറഞ്ഞു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj

Share it:

Entertainment

mollywood

Post A Comment: