കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്‌താരത്തിനായി കോടതിയിലെത്തിയ നടി കാവ്യാ മാധവൻ കൂറുമാറി. ഇന്നലെയാണ് കാവ്യ കോടതിയിൽ എത്തിയത്. 34-ാം സാക്ഷിയായിരുന്ന കാവ്യ പ്രോസിക്യൂഷൻ വിസ്‌താരത്തിനിടെയാണ് കൂറുമാറിയത്. ഇതോടെ വിചാരണ കോടതിയിൽ സാക്ഷിയുടെ കൂറുമാറ്റം പ്രഖ്യാപിച്ച പ്രോസിക്യുഷൻ കോടതിയുടെ അനുമതിയോടെ കാവ്യയെ ഒരു മണിക്കൂർ ക്രോസ് വിസ്‌താരം ചെയ്‌തു. വിസ്‌താരം ഇന്നും തുടരും.
അതിക്രമം നേരിട്ട നടിയോട് കാവ്യയുടെ ഭർത്താവും കേസിലെ മുഖ്യപ്രതികളിൽ ഒരാളുമായ നടൻ ദിലീപിന് ശത്രുതയുണ്ട് എന്ന പ്രോസിക്യുഷൻ വാദത്തെ സാധൂകരിക്കാനാണ് കാവ്യയെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. സിനിമാ സംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേസൽ ക്യാമ്പ് നടന്ന ഹോട്ടലിൽ വച്ച് നടിയും ദിലീപും തമ്മിൽ വാക്ക് തർക്കം ഉണ്ടായപ്പോൾ ഒപ്പം കാവ്യാ ഉണ്ടായിരുന്നതായി മൊഴി ലഭിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ഇത് വരെ 178 പേരുടെ വിസ്‌താരരമാണ് പൂർത്തിയായത്. 2017 ലാണ് കൊച്ചിയിൽ യുവ നടി ആക്രമത്തിന് ഇരയായത്. കേസിൽ എട്ടാം പ്രതിയാണ് കാവ്യാമാധവന്‍റെ ഭർത്താവും നടനുമായ ദിലീപ്. 300 ൽ അധികം സാക്ഷികളുള്ള കേസിൽ വിചാരണ പൂർത്തിയാക്കാൻ സിബിഐ ആറു മാസം സമയം കൂടി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: