കൊച്ചി: ഫ്ലാറ്റിന്‍റെ പത്താം നിലയിൽ നിന്നും വീണ് യുവതി മരിച്ചു. എറണാകുളം സൗത്തിലാണ് സംഭവം. ശാന്തി തോട്ടേക്കാട് എന്ന ഫ്ളാറ്റിൽ നിന്ന് വീണ് അയറിൻ എന്ന 18 വയസുകാരി ആണ് മരിച്ചത്. ഈ ഫ്ലാറ്റിലെ താമസക്കാരനായ റോയിയുടെ മകളാണ്.
ഫ്ലാറ്റിലെ ടെറസിൽ നിന്നും കാർപാർക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു. സഹോദരനൊപ്പം ടെറസിൽ ഇരിക്കെ അബദ്ധത്തിൽ കാൽ തെറ്റി വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സഹോദരനോടും ഒപ്പമുണ്ടായിരുന്നവരോടും വിവരങ്ങൾ തേടും. വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടമെന്നും വിവരമുണ്ട്. അയറിൻ പ്ലസ് ടു വിദ്യാഭ്യാസം കഴിഞ്ഞ് ഉപരിപഠനത്തിനു ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae
Post A Comment: