www.superprimetime.com

Total Pageviews

45,227,105

Blog Archive

Search This Blog

Tags

Kerala (1801) Idukki (1762) Mostreaded (1615) Crime (1376) National (1197) Entertainment (829) world (426) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രധാനമന്ത്രിക്ക് കോവിഡ് വാക്‌സിൻ; അപൂർവ ഭാഗ്യവുമായി തൊടുപുഴ സ്വദേശിനി

Share it:


ന്യൂഡൽഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി കോവിഡ് വാ‌ക്‌സിൻ സ്വീരിച്ചതിന്‍റെ വാർത്തകൾ പുറത്തു വന്നതോടെ താരമായി മലയാളി നഴ്‌സും. തൊടുപുഴ സ്വദേശിനി റോസമ്മ അനിലിനാണ് പ്രധാന മന്ത്രിക്ക് വാക്‌സിൻ നൽകുന്നതിൽ പങ്കാളിയാകാൻ കഴിഞ്ഞത്. പ്രധാനമന്ത്രി തന്നെ പങ്കുവച്ച ചിത്രത്തിലും റോസമ്മയുണ്ട്.

ഭാരത്ത് ബയോടെക്ക് വികസിപ്പിച്ച കോവാക്‌സിനാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. പുതുച്ചേരി സ്വദേശിനിയായ എയിംസിലെ നഴ്‌സ് പി. നിവേദയാണ് നരേന്ദ്ര മോദിക്ക് വാക്‌സിൻ നൽകിയത്. ഇതിനൊപ്പം തന്നെ റോസമ്മയും ഉണ്ടായിരുന്നു. തിങ്കളാഴ്ച്ച  രാവിലെയാണ് പ്രധാനമന്ത്രി വാക്‌സിൻ സ്വീകരിച്ചത്.  

രാജ്യത്തെ രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്‍റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത്.  രണ്ടാം ഘട്ടത്തിൽ 60 വയസിനു മുകളിലുള്ളവർക്കും 45 വയസിന് മുകളിലുള്ള രോഗബാധിതർക്കും ആണ് വാക്‌സിൻ നൽകുന്നത്. 

ഭാരത്ത് ബയോടെക്കിന്‍റെ കോവാക്‌സിൻ ആദ്യ ഡോസാണ് പ്രധാനമന്ത്രിക്ക് നൽകിയത്.  രണ്ടാമത്തെ ഡോസ് 28 ദിവസത്തിനുള്ളിൽ നൽകും. വാക്‌സിൻ നൽകിയതിനു ശേഷം ഞങ്ങളു‍ടെ സ്ഥലം എവിടെയാണെന്ന് ആദ്ദേഹം തിരക്കിയെന്ന്   പി. നിവേദ പറഞ്ഞു. "വാക്‌സിൻ  എടുത്തു കഴിഞ്ഞു അല്ലേ, എനിക്കു തോന്നിയതേയില്ല" - പ്രധാനമന്ത്രി പറഞ്ഞതായി നിവേദ വ്യക്തമാക്കി.

 

പ്രധാനമന്ത്രിക്ക് വാക്‌സീന്‍ നല്‍കാനുള്ള ദൗത്യം അപ്രതീക്ഷിതമായിരുന്നു എന്ന് തൊടുപുഴ സ്വദേശിനി റോസമ്മ അനില്‍ പറഞ്ഞു. 'നല്ല അനുഭവമായിരുന്നു. പ്രധാനമന്ത്രി വളരെ ശാന്തമായ അവസ്ഥയിലായിരുന്നു'-റോസമ്മ പറഞ്ഞു. കോവിന്‍ പോര്‍ട്ടല്‍ വഴിയും (https://www.cowin.gov.in) ആരോഗ്യ സേതു ആപ്പ് വഴിയുമാണ് വാക്‌സിൻ  സ്വീകരിക്കാൻ  രജിസ്റ്റര്‍ ചെയ്യേണ്ടത്. 

വാക്‌സിൻ എടുക്കാൻ എത്തുമ്പോള്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കണം. മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുകളും സ്വീകരിക്കും. 45 മുതല്‍ 59 വയസ്സ് വരെയുള്ളവരാണെങ്കില്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് വിവരങ്ങൾ നൽകിയാൽ വാക്‌സിന് വേണ്ടി രജിസ്റ്റർ ചെയ്യാനാകും. 60 വയസ് കഴിഞ്ഞ 45 ലക്ഷം പേരാണ് കേരളത്തിലുള്ളത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

Share it:

National

Post A Comment:

Also Read

മഴ കണ്ടതേ ഇടുക്കി ഇരുട്ടിൽ; വൈദ്യുതി വകുപ്പിലെ ഫോണുകൾ ഔട്ട് ഓഫ് ഓർഡർ

ഇടുക്കി: മഴക്കാലത്ത് ഇക്കൊല്ലവും ഇടുക്കിക്കാർക്ക് ദുരിതം സമ്മാനിച്ച് വൈദ്യുതി വകുപ്പ്. മഴക്കാല മുന്നൊരുക്കങ്ങൾ പാളിയതോടെ