മസ്‌കത്ത്: കോവിഡ് ബാധിച്ച് ഒമാനിൽ ഒരു മലയാളി നഴ്‌സ് കൂടി മരിച്ചു. കോഴിക്കോട് കൂരാചുണ്ട് സ്വദേശിനി രമ്യ റജുലാൽ ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി ഏഴരയോടെയായിരുന്നു മരണം. റുസ്താഖ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ആയിരുന്നു. ഇതേ ഹോസ്‌പിറ്റലിൽ തന്നെ വെന്‍റിലേറ്ററിൽ കഴിഞ്ഞു വരവെയാണ് മരണം.
ഭർത്താവ് റജുലാൽ കോഴിക്കോട് ബാലുശേരി സ്വദേശിയാണ്. ഒരു മകളുണ്ട്. കുടുംബ സമേതമാണ് റുസ്താഖിൽ താമസിച്ചിരുന്നത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ജോലി ചെയ്‌തിട്ടുണ്ട്.
അതേസമയം രമ്യയുടെ മരണത്തോടെ ഒമാനിൽ മാത്രം മൂന്ന് ആരോഗ്യ പ്രവർത്തകരാണ് കോവിഡ് ബാധിച്ച് ഇതിനോടകം മരിച്ചത്. ഡോ. രാജേന്ദ്രൻ നായർ, പത്തനംതിട്ട സ്വദേശിനി ആനന്ദപ്പള്ളി കോളഞ്ഞികൊമ്പിൽ ബ്ലെസി തോമസ് എന്നിവരാണ് മരിച്ച മറ്റു രണ്ടു പേർ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EXQMlwDgDmC55kywJLF9pj

Post A Comment: