www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1590) Mostreaded (1518) Idukki (1508) Crime (1276) National (1144) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സിംപിളാണെങ്കിലും രുചികരമാണ്... ചക്കക്കുരു-മാങ്ങാ-മുരിങ്ങക്കറി വയ്‌ക്കുന്ന വിധം നോക്കാം

Share it:



ചേരുവകൾ 

  • ചക്കക്കുരു - 10  എണ്ണം (നീളനെ അരിഞ്ഞത്)
  • മുരിങ്ങയ്ക്ക - 2 എണ്ണം  
  • മാങ്ങാ - 1 (ചെറിയത്) 
  • പച്ചമുളക് - 4 എണ്ണം (നീളനെ അരിഞ്ഞത്)
  • ചെറിയഉള്ളി - 5 എണ്ണം (നീളനെ അരിഞ്ഞത്)
  • വെളുത്തുള്ളി - 2 എണ്ണം 
  • ഇഞ്ചി 1 (ചെറിയ കഷണം) 
  • മഞ്ഞൾപൊടി - 1/4 ടേബിൾസ്‌പൂൺ 
  • മുളക്പൊടി - 1/4 ടേബിൾസ്‌പൂൺ  
  • തേങ്ങാ ചിരകിയത് - 1 കപ്പ് 
  • ഉപ്പ് - ആവശ്യത്തിന് 
  • വെളിച്ചെണ്ണ - ആവശ്യത്തിന് 
  • കടുക് - 1 ടീസ്‌പൂൺ 
  • ജീരകം - 1 ടീസ്‌പൂൺ 
  • ഉണക്കമുളക് - 3 എണ്ണം
  • കറിവേപ്പില - ആവശ്യത്തിന് 



തയ്യാറാക്കുന്ന വിധം 

ഒരു പാത്രത്തിൽ ചക്കക്കുരു, മാങ്ങാ, മുരിങ്ങക്കായ, പച്ചമുളക്, മഞ്ഞപ്പൊടി, ഉപ്പ്, കറിവേപ്പില എന്നിവ മുകളിൽ പറഞ്ഞ അളവിൽ പാത്രത്തിലിട്ട് നന്നായി വേവിക്കുക (ഉടഞ്ഞു പോകരുത്). നന്നായി വെന്തശേഷം അത് മാറ്റി വയ്ക്കാം. ശേഷം തേങ്ങാ, ജീരകം വെളുത്തുള്ളി, ഇഞ്ചി എന്നിവ മുകളിൽ പറഞ്ഞ അളവിൽ ചേർത്ത് മിക്‌സിയിലിട്ട് നന്നായി പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. 



ശേഷം അടുപ്പ് കത്തിച്ചിട്ട് ഒരു ചീനച്ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുക്, ഉണക്കമുളക്, കറിവേപ്പില, ചെറിയഉള്ളി എന്നിവ ഇട്ട് നന്നായി വഴറ്റുക. അതിലേക് അൽപ്പം മുളക്പൊടി ചേർക്കാം. ശേഷം ചക്കക്കുരു, മുരിങ്ങ, മാങ്ങാ എന്നിവ വേവിച്ചത് അതിലേക്  ചേർക്കുക. 

അതിനു പിന്നാലെ അരച്ച് വച്ചേക്കുന്ന തേങ്ങാ അതിലേക്ക് ചേർക്കുക. അതിന് ശേഷം ചെറിയ തീയിൽ അഞ്ച് മിനിറ്റ് ഇളക്കികൊടുക്കുക. തിളച്ചു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇപ്പോൾ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചക്കക്കുരു-മാങ്ങാ-മുരിങ്ങ കറി തയ്യാർ.  



വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

Share it:

Food

Post A Comment: