www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1963) Idukki (1892) Mostreaded (1617) Crime (1480) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

കോവിഡ് തരംഗം ഏഴോടെ പരമോന്നതിയിലെത്തും: വിലയിരുത്തലുമായി ഗവേഷകൻ

Share it:

ന്യൂഡെൽഹി: കോവിഡ് 19 രണ്ടാം തരംഗം മെയ് ഏഴോടെ കുതിച്ചുയരുമെന്ന് വിദഗ്‌ദർ. സർക്കാരിന്‍റെ ഗണിതശാസ്ത്ര മോഡലിങ് വിദഗ്‌ദൻ  പ്രൊഫ. എം. വിദ്യാസാഗറാണ് ഇത്തരത്തിൽ ഒരു നിഗമനം നടത്തിയത്. രാജ്യത്ത് മൊത്തത്തിലുള്ള കണക്ക് എടുക്കുകയാണെങ്കിൽ, ഈ ആഴ്‌ച്ച അവസാനത്തോടെ അതായത് മെയ് ഏഴോടെ കേസുകള്‍ക്ക് ഒരു ഇടിവ് ഉണ്ടാകുമെന്നാണ് ഞങ്ങളുടെ പ്രവചനമെന്നും അദ്ദേഹം പറ‍യുന്നു. 

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്‌ത സമയങ്ങളിലായിരിക്കും പരമോന്നതയിലേക്ക് എത്തുന്നത്. രാജ്യവ്യാപകവും സഞ്ചിതവുമായ ആകെത്തുക ഇപ്പോൾ ഏറ്റവും ഉയർന്ന നിലയിലാണ് അല്ലെങ്കിൽ അതിനോട് വളരെ അടുത്താണെന്നും അദ്ദേഹം വിലയിരുത്തുന്നു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.



ഏഴ് ദിവസത്തെ കണക്കുകളുടെ ശരാശരിയാണ് ഇത്തരത്തിൽ പരിശോധനയ്ക്കായി എടുത്തിരിക്കുന്നത്. അടുത്തിടെ പ്രതിദിന സംഖ്യങ്ങളിൽ ചാഞ്ചാട്ടം തുടരുകയാണ്. അതിനെ തുടര്‍ന്ന് ശരാശരി പരിശോധിച്ചപ്പോള്‍ ഈ ആഴ്ച്ച അവസാനത്തോടെ രോഗബാധിതരുടെ എണ്ണം കുറയാൻ തുടങ്ങുമെന്നും പ്രൊഫസര്‍ പറയുന്നു. 

രണ്ടാം തരംഗം അടിസ്ഥാനപരമായി തുടങ്ങിയത് മഹാരാഷ്ട്രയിൽ നിന്നുതന്നെയാണ്. അതേസമയം ഇവിടെ നിന്നും വളരെ അകലെയുള്ള സംസ്ഥാനങ്ങളില്‍ രോഗബാധ കുറയുന്നത് മന്ദഗതിയിലാകും. മഹാരാഷ്ട്രയുമായി കൂടുതൽ അടുക്കുന്ന സംസ്ഥാനങ്ങൾ ഉടൻ തന്നെ അതിന്‍റെ ഉന്നതിയിലെത്തും, അവരുടെ ഗ്രാഫ് ഉടൻ കുറയാൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.



രാജ്യത്ത് കഴിഞ്ഞ വര്‍ഷമുണ്ടായ ഒന്നാം തരംഗവും രണ്ടാം തരംഗവും പരിശോധിക്കുമ്പോള്‍ ആദ്യ തരംഗം ക്രമമായി തന്നെയാണ് ഉണ്ടായിരിക്കുന്നത്. അന്ന് അത് ഏറ്റവും ഉയര്‍ന്ന കണക്കിലെത്തുവാൻ മൂന്നര മാസമാണ് എടുത്തത്. അതിനൊപ്പം തന്നെയാണ് രോഗബാധ കുറഞ്ഞതുമെന്നും അദ്ദേഹം വിലയിരുത്തുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

Share it:

National

Post A Comment: