www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1805) Idukki (1767) Mostreaded (1615) Crime (1377) National (1201) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രുചികരമായ ആലൂ ചിക്കൻ കറി വീട്ടിലുണ്ടാക്കാം

Share it:


ചേരുവകൾ

  • ചിക്കൻ - 1/2 കിലോ 
  • ഉരുളകിഴങ്ങ് - 2 എണ്ണം (വലുതായി അരിഞ്ഞത്)
  • സവോള - 2 എണ്ണം (നീളനെ അരിഞ്ഞത്)
  • പച്ചമുളക് - 5 എണ്ണം (നീളനെ അരിഞ്ഞത്) 
  • ഇഞ്ചി - 1 വലിയ കഷണം (പേസ്റ്റ് ആക്കിയത്)
  • വെളുത്തുള്ളി - 1 വലിയത് (പേസ്റ്റ് ആക്കിയത്)
  • തക്കാളി - 1 എണ്ണം (നീളനെ അരിഞ്ഞത്)
  • വെളിച്ചെണ്ണ -  ആവശ്യത്തിന് 
  • മുളക്പൊടി - 2 ടേബിൾസ്‌പൂൺ 
  • മഞ്ഞൾപൊടി - 1/2 ടേബിൾസ്‌പൂൺ
  • മല്ലിപൊടി - 2 ടേബിൾസ്‌പൂൺ
  • ചിക്കൻമസാല - 2 ടേബിൾസ്‌പൂൺ
  • ഗരംമസാല - 1 ടേബിൾസ്‌പൂൺ
  • വലിയജീരകപൊടി - 1/4 ടേബിൾസ്‌പൂൺ
  • കുരുമുളക്പൊടി - ആവശ്യത്തിന് 
  • വെള്ളം - ആവശ്യത്തിന് 
  • ഉപ്പ് - ആവശ്യത്തിന് 
  • തൈര് -  3 ടേബിൾസ്‌പൂൺ
  • കറിവേപ്പില -  ആവശ്യത്തിന് 
  • മല്ലിയില - ആവശ്യത്തിന്  



തയ്യാറാക്കുന്ന വിധം

ആലൂ ചിക്കൻ തയാറാക്കുന്നതിനായി ചിക്കൻ മാരിനേറ്റ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനായി ഒരു പാത്രത്തിൽ ചിക്കൻ, ഉരുളകിഴങ്ങ്, മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപൊടി, ഗരംമസാല, ചിക്കൻമസാല, ഉപ്പ്, കുരുമുളക്പൊടി, തൈര് എന്നിവ (മുകളിൽ പറഞ്ഞ അളവിൽ) ഇട്ട് നന്നായി മിക്‌സ് ചെയ്‌ത്‌ അര മണിക്കൂർ മാരിനേഷനു വേണ്ടി മാറ്റി വയ്ക്കാം. 

തുടർന്ന് ഒരു ചീനച്ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുക് പൊട്ടിച്ച ശേഷം സവോള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ (മുകളിൽ പറഞ്ഞ അളവിൽ) ഇട്ട് നന്നായി വഴറ്റുക. ശേഷം അതിലേക്ക് തക്കാളിയും ചേർക്കാം. നന്നായി വഴറ്റിയതിനു ശേഷം അതിലേക്ക് നേരത്തെ മാരിനേറ്റ് ചെയ്‌ത്‌ വച്ചിരിക്കുന്ന ചിക്കൻ ഇട്ടുകൊടുക്കാം.

തുടർന്ന് നന്നായി വഴറ്റിയ ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് കൊടുക്കാം. ചിക്കനിൽ നിന്ന് വെള്ളം ഇറങ്ങാൻ സാധ്യതയുള്ളതുകൊണ്ട് അളവ് കൂടിപോകാതിരിക്കാൻ ശ്രദ്ധിക്കണം. തുടർന്ന് ചിക്കനും ഉരുളക്കിഴങ്ങും ചെറുതീയിൽ വച്ച് വേവിക്കുക. അവസാനമായി അതിലേക്ക് അൽപ്പം മല്ലിയില കൂടി ചേർക്കാവുന്നതാണ്.




വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj

Share it:

Food

Post A Comment: