www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1763) Idukki (1731) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കി ജലാശയത്തിൽ മീൻ പിടിക്കുന്നതിനിടെ രണ്ട് യുവാക്കളെ കാണാതായി

Share it:



ഇടുക്കി: മീൻ പിടിക്കുന്നതിനിടെ രണ്ട് യുവാക്കളെ ഇടുക്കി ജലാശയത്തിൽ കാണാതായി. ഉപ്പുതറ കാക്കത്തോട് കെട്ടുചിറയിലാണ് സംഭവം. മാട്ടുതാവളം കുമ്മിണിയിൽ ജോയിസ്, ഇല്ലിക്കൽ മനേഷ് എന്നിവരെയാണ് കാണാതായത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ചൊവ്വാഴ്ച്ച വൈകിട്ട് 5.30ഓടെയാണ് സംഭവം. 

വൈകിട്ട് നാലോടെയാണ് മൂന്ന് പേരടങ്ങുന്ന സംഘം മീൻ പിടിക്കാൻ എത്തിയത്. മീൻ പിടിക്കുന്നതിനിടെ രണ്ട് പേർ ജലാശയത്തിലേക്ക് താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബഹളം വച്ച് നാട്ടുകാരെ വിവരം അറിയിച്ചു. ജലാശയത്തിലെ ഏറെ താഴ്ച്ചയുള്ള പ്രദേശമാണ് ഇവിടമെന്നാണ് വിവരം. 

നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. കനത്ത മഴയും തിരച്ചിലിനു തടസമായി. അതേസമയം നാളെ വിപുലമായ രീതിയിൽ തിരച്ചിൽ നടത്തും. അപകടത്തിൽപെട്ടവർ മാട്ടുത്താവളത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

Share it:

Idukki

Mostreaded

Post A Comment: