ന്യൂഡൽഹി: രാജ്യത്ത് ഡീസൽ വിലയും സെഞ്ചുറിയടിച്ചു. രാജസ്ഥാനിലെ വിദൂര പട്ടണത്തിലാണ് പെട്രൊളിനു പിന്നാലെ ഡീസൽ വിലയും 100 കടന്നത്. രാജ്യത്ത് പെട്രോളിന് ആദ്യം നൂറു കടന്നത് ശ്രീഗംഗാനഗറിൽ ആയിരുന്നു. ഇന്നത്തെ വില വാർധനയോടെ ഡീസലിനും ഇവിടെ വില നൂറിന് മുകളിലായി. പെട്രോളിന് ശ്രീഗംഗാനഗറിൽ ഇന്നത്തെ വില 107.23 രൂപയാണ്.
ഡീസൽ ഇന്ന് 25 പൈസ കൂടി വർധിച്ചതോടെ 100.06 ആയി. ഇരട്ട സെഞ്ചുറി അടിച്ച ഏക പട്ടണം എന്ന ശ്രീഗംഗാനഗറിന്‍റെ ബഹുമതി അധികം നീളില്ലെന്നാണ് സൂചനകൾ. സമീപത്തെ പല സ്ഥലങ്ങളിലും ഡീസൽ വിലയും നൂറിനോട് അടുക്കുകയാണ്. രാജസ്ഥാന് പുറമെ മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാ എന്നിവിടങ്ങളിലും ഡീസൽ വില വരും ദിവസങ്ങളിൽ നൂറു കടക്കും.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: