www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1804) Idukki (1766) Mostreaded (1615) Crime (1377) National (1201) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; ടിക് ടോക്ക് താരം അറസ്റ്റിൽ

Share it:



തൃശൂർ: സമൂഹ മാധ്യമങ്ങളിലെ വൈറൽ ടിക് ടോക് താരം പീഡനക്കേസിൽ അറസ്റ്റിൽ. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് വളിയത്തുപറമ്പിൽ വിഘ്‌നേഷ് കൃഷ്ണയെയാണ് പോക്‌സോ കേസിൽ അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിഘ്‌നേഷ് വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു.  

തൃശൂർ വെള്ളിക്കുളങ്ങര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. 19 കാരനായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. സമൂഹ മാധ്യമത്തിൽ പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പീഡന വിവരം അറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാരാണ് പരാതിയുമായി രംഗത്തെത്തിയത്. 

തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൃശൂർ മെഡിക്കൽ കോളെജ് പരിസരത്തു നിന്നാണ് അറസ്റ്റ് ചെയ്‌തത്. അമ്പിളി എന്ന പേരിൽ ടിക് ടോക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ വീഡിയോകൾ ചെയ്യുന്ന വിഘ്നേഷ് കുമാറിന്‍റെ ചെറുവീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇൻസ്റ്റഗ്രാമിലും ഇയാൾക്ക് നിരവധി ഫോളോവേഴ്‌സുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

Share it:

Crime

Post A Comment: