ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്ക് ക്രൂര പീഡനം. ആറ് മാസത്തിനു ശേഷം മടങ്ങിയെത്തിയ യുവതിയെ നാട്ടുകാർ മൃഗീയമായി മർദിക്കുകയായിരുന്നു. 35 കാരിയാണ് ക്രൂര പീഡനത്തിന് ഇരയായത്. യുവതിയെ ക്രൂരമായി തല്ലിയ നാട്ടുകാർ ഗ്രാമത്തിലൂടെ നഗ്നയാക്കി നടത്തിച്ചു.
പശ്ചിമബംഗാളിലെ ആലിപ്പൂര്‍ദുര്‍ ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറ് മാസം മുമ്പാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്. എന്നാൽ ഈ ബന്ധം അധികനാൾ നീണ്ടില്ല. ഇതോടെ യുവതി ഭർത്താവിന്‍റെ വീട്ടിലേക്ക് മടങ്ങി എത്തിയതായിരുന്നു.
യുവതി മടങ്ങി വന്നതറിഞ്ഞ് തടിച്ചു കൂടിയ നാട്ടുകാരാണ് ക്രൂരതകൾ നടത്തിയത്. യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെയും നഗ്നയായി നടത്തുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസ് എടുത്തത്. അവളെ കഴിയാവുന്നത്ര തല്ലുക എന്ന് ഒരു സ്ത്രീ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തിന് ശേഷം യുവതി അവളുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ഞായറാഴ്ച യുവതിയെ പൊലീസ് നാട്ടില്‍ തിരികെയെത്തിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: