www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1586) Mostreaded (1514) Idukki (1504) Crime (1273) National (1144) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

എളുപ്പത്തിൽ തയാറാക്കാം രുചികരമായ കക്കയിറച്ചി റോസ്റ്റ്

Share it:


ചേരുവകൾ

  • കക്ക ഇറച്ചി - 1/2 കിലോ 
  • മുളക്പൊടി - 2 ടേബിൾസ്‌പൂൺ 
  • മഞ്ഞൾപൊടി - 1/4 ടേബിൾസ്‌പൂൺ
  • മല്ലിപൊടി - 2 ടേബിൾസ്‌പൂൺ
  • ഗരംമസാലപ്പൊടി - 1 ടേബിൾസ്‌പൂൺ
  • മീറ്റ്മാസല - 2 ടേബിൾസ്‌പൂൺ
  • ഉപ്പ് - ആവശ്യത്തിന് 
  • വെളിച്ചെണ്ണ - ആവശ്യത്തിന് 
  • ചെറിയ ഉള്ളി - 250 ഗ്രാം (നീളനെ അരിഞ്ഞത്)
  • തക്കാളി - 2 എണ്ണം (ചെറുതായി അരിഞ്ഞത്)
  • ഇഞ്ചി - 1 വലിയ കഷണം (ചതച്ചത്)
  • വെളുത്തുള്ളി - 1 വലിയത് (ചതച്ചത്)
  • പച്ചമുളക് - 4 എണ്ണം (നീളനെ അരിഞ്ഞത്)
  • കറിവേപ്പില - ആവശ്യത്തിന് 
  • കുടംപുളി - 2 എണ്ണം 
  • തേങ്ങ - 1 ബൗൾ (കൊത്തി അരിഞ്ഞത്)



തയ്യാറാക്കുന്ന വിധം

നാടൻ കക്കയിറച്ചി റോസ്റ്റ് തയാറാക്കുന്നതിനായി കക്കയിറച്ചി വൃത്തിയാക്കിയ ശേഷം ഉപ്പും, മഞ്ഞൾപൊടിയും, കുടംപുളിയും, കറിവേപ്പിലയും ഇട്ട് വേവിക്കുക. തുടർന്ന് പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കാം. ശേഷം ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, തക്കാളി എന്നിവ ഇതിലേക്കിട്ട് നന്നായി വഴറ്റുക. 

ഇതിലേക്ക് മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപൊടി, മീറ്റ്മാസല, ഗരംമസാലപ്പൊടി എന്നിവ ഇട്ട് വഴറ്റിക്കൊടുക്കുക.  ആവശ്യത്തിന് ഉപ്പും കൂടി ചേർത്തു കൊടുക്കുക. അതിന് ശേഷം തേങ്ങ കൊത്തി അറിഞ്ഞതും ചേർത്ത് കൊടുക്കാം.

ഇതിലേക്ക് നേരത്തെ വേവിച്ച് വച്ചിരിക്കുന്ന കക്കയിറച്ചിയും കൂടി ചേർത്ത് കൊടുക്കാം. പത്ത് മിനിറ്റ് അടച്ചു വച്ച് വേവിക്കുക. ആവശ്യമെങ്കിൽ അൽപ്പം വെളിച്ചെണ്ണ ചേർത്ത് കൊടുക്കാവുന്നതാണ്. അവസാനമായി ഇതിലേക്ക് അൽപ്പം കറിവേപ്പിലയും കൂടി ചേർക്കുന്നതോടെ രുചികരമായ നാടൻ കക്കയിറച്ചി റോസ്‌റ്റ് തയ്യാർ.

 




വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp

Share it:

Food

Post A Comment: