www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1802) Idukki (1764) Mostreaded (1615) Crime (1377) National (1200) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കെ. ചപ്പാത്തിൽ ചാരായ വേട്ട; മൂന്ന് പേർ അറസ്റ്റിൽ

Share it:



ഇടുക്കി: ലോക് ഡൗണിൽ വീടിനുള്ളിൽ ചാരായം വാറ്റി വിൽപന നടത്തി വന്ന മൂന്നംഗ സംഘത്തെ എക്സൈസ് സംഘം പിടികൂടി. അയ്യപ്പൻകോവിൽ പഞ്ചായത്തിൽപെട്ട കെ. ചപ്പാത്ത് പച്ചക്കാട് പ്രദേശത്ത് കട്ടപ്പന എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മൂന്നു പേർ പിടിയിലായത്. കെ. ചപ്പാത്ത് പച്ചക്കാട് തകിടിയേല്‍ കൊച്ചുമോന്‍ (52) ന്‍റെ വീട്ടിലായിരുന്നു കഴിഞ്ഞ ദിവസം രാത്രിയിൽ എ്കസൈസ് സംഘം പരിശോധനയ്ക്കെത്തിയത്.  

15 ലിറ്റർ ചാരായവും 80 ലിറ്റർ കോടയുമാണ് ഇവിടെ നിന്നും ലഭിച്ചത്. നാളുകളായി വീട് കേന്ദ്രീകരിച്ച് ചാരായം വിൽപന നടക്കുന്നതായി വിവരമുണ്ടായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വീട് എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്നായിരുന്നു ഇന്നലത്തെ റെയിഡ്. 

കട്ടപ്പന അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍  എ. കുഞ്ഞുമോന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊച്ചുമോന്‍ അടക്കം മൂന്നു പേര്‍ക്കെതിരെ അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തു. കെ. ചപ്പാത്ത് പച്ചക്കാട് സ്വദേശികളായ കല്ലേപുരയ്ക്കല്‍ ടി.കെ. സജി (45), പുത്തന്‍ പുരയ്ക്കല്‍ മുരളീധരന്‍ (56) എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പ്രതികള്‍. 

പ്രിവന്‍റീവ് ഓഫീസര്‍ അബ്ദുള്‍ സലാം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ, ജെയിംസ് മാത്യൂ, പി.സി. വിജയകുമാര്‍, സനല്‍ സാഗര്‍ എന്നിവരും പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj

Share it:

Idukki

Mostreaded

Post A Comment: