www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1801) Idukki (1762) Mostreaded (1615) Crime (1376) National (1197) Entertainment (829) world (426) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നാടൻ ചിക്കൻ കട്ട്‌ലറ്റ് ഉണ്ടാക്കാം

Share it:


ചേരുവകൾ

  • ചിക്കൻ - 1 ബൗൾ (ബോൺലെസ്)
  • ഉരുളക്കിഴങ് - 1 (വലിയത്) 
  • സവോള - 1 (വലിയത്-ചെറുതായി അരിഞ്ഞത്) 
  • പച്ചമുളക് - 4 എണ്ണം (ചെറുതായി അരിഞ്ഞത്)
  • ഇഞ്ചി - ഒരു നുള്ള് (ചെറുതായി അരിഞ്ഞത്)
  • വെളുത്തുള്ളി - 2 അല്ലി (ചെറുതായി അരിഞ്ഞത്)
  • കറിവേപ്പില - ആവശ്യത്തിന് (ചെറുതായി അരിഞ്ഞത്)
  • മുളക്പൊടി - 1 ടേബിൾസ്‌പൂൺ 
  • മഞ്ഞൾപൊടി - 1/4 ടേബിൾസ്‌പൂൺ 
  • മല്ലിപൊടി - 1 ടേബിൾസ്‌പൂൺ
  • ഗരംമസാലപ്പൊടി - 1/4 ടേബിൾസ്‌പൂൺ 
  • കുരുമുളക്പൊടി - 1/4 ടേബിൾസ്‌പൂൺ 
  • സൺഫ്ലവർ ഓയിൽ - ആവശ്യത്തിന് 
  • മുട്ട - 2 എണ്ണം 
  • ബ്രഡ് ഗ്രാംസ് - 5 എണ്ണം (പൊടിച്ചത്)
  • ഉപ്പ്- ആവശ്യത്തിന്



തയ്യാറാക്കുന്ന വിധം

Step 1: ഉരുളകിഴങ്ങ് തൊലിയോട് കൂടി ഒരു കുക്കറിൽ ഇട്ട് വേവിക്കുക.   വെന്ത ശേഷം തൊലി കളഞ്ഞ് അത് സ്‍മാഷ് (ഉടച്ചെടുക്കുക) ചെയ്യുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാം. 



Step 2: കുക്കറിൽ ചിക്കൻ (മുകളിൽ പറഞ്ഞ അളവിൽ) എടുത്ത് അത് അൽപ്പം ഉപ്പും, കുരുമുളകുപൊടിയും, മഞ്ഞൾപൊടിയും ചേർത്ത് വേവിക്കാം.  ശേഷം അത് ഒരു മിക്‌സിയുടെ ജാറിൽ ഇട്ട് ചെറുതായിട്ട് ഒന്ന് കറക്കി എടുക്കുക. ഇത് ഒരു ബൗളിലേക്ക് മാറ്റി വയ്ക്കാം. 



Step 3: ബ്രെഡ് (മുകളിൽ പറഞ്ഞ അളവിൽ) എടുത്ത് അത് മിക്‌സിയുടെ ജാറിൽ ഒന്ന് കറക്കി എടുക്കുക. അത് ഒരു പ്ലേറ്റിലേക്ക് മാറ്റുക.

Step 4: മുട്ട പൊട്ടിച്ച് ഒരു പ്ലേറ്റിലേക്ക് ഇടുക. 



Step 5: ഒരു പാനിൽ ആവശ്യത്തിന് സൺഫ്ലവർ ഓയിൽ ഒഴിച്ചതിന് ശേഷം അതിലേക്ക് സവോള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ (മുകളിൽ പറഞ്ഞ അളവിൽ) ഇട്ട് നന്നായി ഇളക്കുക. ശേഷം അതിലേക്ക് മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപൊടി, ഗരംമസാലപ്പൊടി, കുരുമുളക്പൊടി,  ഉപ്പ് എന്നിവ കൂടി ചേർത്ത് ഇളക്കാം. 



ശേഷം ഇതിലേക്ക് സ്‍മാഷ് ചെയ്‌ത്‌ വച്ചിരിക്കുന്ന ഉരുളകിഴങ്ങും തുടർന്ന് മിക്‌സിയിൽ കറക്കിയെടുത്ത ചിക്കനും ചേർക്കാം. അഞ്ച് മിനിറ്റ് അടച്ചു വച്ച് വേവിക്കുക. ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റി, ആവശ്യമുള്ള അളവിൽ ചെറിയ ഉരുളകൾ ആക്കി എടുത്ത് ഇഷ്‌ടമുള്ള ഷേപ്പിൽ ഒരു പ്ലേറ്റിൽ വയ്ക്കാം.



Step 6: ഒരു ചീനച്ചട്ടിയിൽ വറുക്കാൻ ആവശ്യമായ സൺഫ്ലവർ ഓയിൽ ഒഴിച്ച ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ഉരുളകൾ (കട്ട്‌ലറ്റ്) നേരത്തെ പ്ലേറ്റിൽ പൊട്ടിച്ചു ഒഴിച്ച മുട്ടയിലേക്ക് ഇരുവശവും മുക്കിയെടുക്കാം. ഇതോടൊപ്പം പൊടിച്ചു വച്ചിരിക്കുന്ന ബ്രഡിലേക്കും ഇത് മുക്കിയെടുക്കാം. തുടർന്ന്  എണ്ണയിൽ ഇട്ട് ബ്രൗൺ കളർ ആകുന്നത് വരെ ഇരുവശത്തേക്കും ഇട്ട് വറുത്തെടുക്കാം. ഇപ്പോൾ രുചികരമായ ചിക്കൻ കട്ട്‌ലറ്റ് തയ്യാർ. ഇത് അൽപ്പം സോസ് കൂട്ടി കഴിക്കാവുന്നതാണ്.




വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp

Share it:

Food

Post A Comment: