www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1803) Idukki (1766) Mostreaded (1615) Crime (1377) National (1200) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

എളുപ്പത്തിൽ തയാറാക്കാം പാലക്കാടൻ സ്പെഷ്യൽ പഴം മോര് കറി

Share it:


ചേരുവകൾ

  • നേന്ത്രപ്പഴം(ഏത്തപ്പഴം) - 3 എണ്ണം 
  • തൈര് - 2 കപ്പ് 
  • ചെറിയ ഉള്ളി - 6 എണ്ണം 
  • പച്ചമുളക് - 5 എണ്ണം 
  • വെളുത്തുള്ളി - 2 അല്ലി  
  • ഉണക്കമുളക് - 4 എണ്ണം 
  • കടുക് - ആവശ്യത്തിന് 
  • ജീരകം - ആവശ്യത്തിന്
  • ഉലുവ - കുറച്ച് 
  • തേങ്ങാ - 1 കപ്പ് (ചിരകിയത്)
  • മഞ്ഞൾപൊടി - ആവശ്യത്തിന്
  • മുളക്പൊടി - ഒരു ചെറിയ സ്‌പൂൺ 
  • വെളിച്ചെണ്ണ - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്



തയാറാക്കുന്ന വിധം

മോര് കറി തയാറാക്കാനായി ഒരു ചീനച്ചട്ടിയിൽ നേന്ത്രപ്പഴം ചെറിയ കഷണങ്ങളാക്കി അരിഞ്ഞിടാം. അതിലേക്ക് മൂന്ന് പച്ചമുളക് (നീളനെ കീറിയത്), കുറച്ച് കറിവേപ്പില, അൽപ്പം മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പും ഇട്ട് അതിന്‍റെ കൂടെ അൽപ്പം വെള്ളവും ഒഴിച്ച് വേവിക്കുക. പഴം ഉടഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

ശേഷം അരപ്പിന് വേണ്ടി തേങ്ങാ ചിരകിയത് ഒരു കപ്പ്, മൂന്ന് ചെറിയ ഉള്ളി, അൽപ്പം ജീരകം, ഒരു നുള്ളു കടുക്, രണ്ടു പച്ചമുളക് എന്നിവ മിക്‌സിയിലിട്ട് നന്നായി പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ശേഷം ഇത് നേരത്തെ വേവിച്ച് വച്ചേക്കുന്ന കഷണത്തിലേക്ക് ചേർത്ത് നന്നായി ഇളക്കുക.



ശേഷം തൈര് മിക്‌സിയിൽ ഇട്ട് ഒരു തവണ ചെറുതായിട്ട് ഒന്ന് കറക്കിയിട്ട് ഓഫ് ചെയ്‌ത്‌ ഇതിലേക്ക് ഒഴിക്കാം. ചൂടാകുമ്പോൾ ഓഫ് ചെയ്യുക. തിളച്ചു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. തുടർന്ന് താളിക്കുന്നതിനു വേണ്ടി ഒരു ചീനച്ചട്ടിയിൽ അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ഒരു സ്‌പൂൺ കടുക്, കുറച്ച് ഉലുവ, നാല് ഉണക്കമുളക്, മൂന്ന് ചെറിയ ഉള്ളി, രണ്ടു അല്ലി വെളുത്തുള്ളി, ആവശ്യത്തിന് കറിവേപ്പില എന്നിവ ഇട്ട് നന്നായി മൂപ്പിക്കുക. അവസാനമായി അതിലേക്ക് ഒരു ചെറിയ സ്‌പൂൺ മുളക്പൊടി കൂടി ചേർത്തു കഴിഞ്ഞ് സ്റ്റൗ ഓഫ് ചെയ്യാം. ശേഷം ഇത് മോര് കറിയിലേക്ക് ചേർക്കുക. ഇപ്പോൾ പാലക്കാടൻ സ്പെഷ്യൽ പഴം മോര് കറി റെഡി.



വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9

Share it:

Food

Post A Comment: